മോസ്കോ: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ അറിയിക്കുന്നു. സാമ്പത്തികവും സാമൂഹികവും സാങ്കേതികവും എന്നു വേണ്ട സമസ്ത മേഖലകളിലെയും ഇന്ത്യയുടെ നേട്ടങ്ങൾ ലോകം കാണുകയാണെന്ന് പുടിൻ പറഞ്ഞു.
അന്താരാഷ്ട്ര സുസ്ഥിരത നിലനിർത്തുന്നതിൽ ഇന്ത്യയുടെ പങ്ക് അതുല്യമാണ്. പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും പുടിൻ റിപ്പബ്ലിക് ദിനാശംസാ സന്ദേശത്തിൽ പറഞ്ഞു.
ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, പരസ്പരം ഉപകാരപ്രദമായ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കും എന്ന കാര്യത്തിൽ റഷ്യക്ക് ആത്മവിശ്വാസമുണ്ട്. റഷ്യയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ താത്പര്യവും ഈ പൊതുസൗഹൃദമാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി.









