തൃശൂർ : വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. തൃശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ഇലക്ട്രീഷ്യൻ ദയാലാൽ ആണ് പിടിയിലായത്. ബന്ധുവെന്ന വ്യാജേന ആശുപത്രിയിൽ തങ്ങിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വിഷം ഉള്ളിൽ ചെന്ന നിലയിൽ കൈപ്പമംഗലം സ്വദേശിനിയായ യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആംബുലൻസിൽ യുവതിയോടൊപ്പം സഹായിയായി കയറിയ ദയാലാൽ മെഡിക്കൽ കോളിജിൽ രോഗിയെ എത്തിച്ചെങ്കിലും മടങ്ങിയില്ല. ബന്ധുവെന്ന വ്യാജേനയാണ് ഇയാൾ യുവതിക്കൊപ്പം തങ്ങിയത്. തുടർന്ന് ആശുപത്രി കിടക്കയിൽ വെച്ച് പീഡിപ്പിച്ചു.
യുവതി തന്നെയാണ് ആശുപത്രി അധികൃതരോട് ഇക്കാര്യം അറിയിച്ചത്. തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. അപ്പോഴേക്കും കൊടുങ്ങല്ലൂരിൽ തിരിച്ചെത്തിയ പ്രതിയെ പോലീസ് പിടികൂടി. തുടർന്ന് മുളങ്കുന്നത്ത് കാവ് പോലീസിന് കൈമാറി. വിഷയത്തിൽ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി.
Discussion about this post