Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

സമൂസ വിറ്റ് ഒരു ദിവസം സമ്പാദിക്കുന്നത് 12 ലക്ഷം രൂപ! വാര്‍ഷിക വിറ്റുവരവ് 45 കോടി രൂപ; ബിസിനസിന് ഇറങ്ങുന്നവര്‍ അറിയേണ്ട കഥ

by Brave India Desk
Mar 16, 2023, 04:44 pm IST
in Business
Share on Facebook
Tweet
WhatsApp
Telegram

സ്വപ്‌നങ്ങളുടെയും അഭിലാഷങ്ങളുടെയും പിറകേ പോകാന്‍ ഒട്ടും മടി കാണിക്കാതിരിക്കുക, സംശയിക്കാതിരിക്കുക എന്നതാണ് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്. ബെംഗളൂരുവിലെ നിധി സിംഗും ഭര്‍ത്താവായ ശിക്കാര്‍ വീര്‍സിംഗും ചെയ്തത് അതാണ്. ആരും മോഹിക്കുന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചും സ്വന്തം വീട് വിറ്റുമാണ് അവര്‍ അവരുടെ സ്വപ്‌നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും പിറകേ പോയത്. സമൂസ വില്‍ക്കുന്ന ഒരു ബിസിനസ് ആരംഭിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം.

ഇത്രയും വലിയ ജോലി ഉപേക്ഷിച്ച,് വീട് വിറ്റ്, സമൂസ വിറ്റ് ജീവിക്കാന്‍ പോകുകയാണെന്ന് കേട്ടപ്പോള്‍ അവര്‍ ഒരുപാട് കളിയാക്കലുകളും പുച്ഛിക്കലുകളും കാണുകയും കേള്‍ക്കുകയും ചെയ്തു. പക്ഷേ അവസാനം ചിരിക്കുക തങ്ങളായിരിക്കുമെന്ന വിശ്വാസം അവര്‍ കൈവിട്ടില്ല. ഇന്നവര്‍, നേരത്തെ ചെയ്തിരുന്ന ജോലികളില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ എത്രയോ ഇരട്ടി സമ്പാദിക്കുന്നു.

Stories you may like

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

2015ലാണ് നിധിയും ശിക്കാര്‍ സിംഗും തങ്ങളുടെ ജോലി വിട്ട് ബെംഗളൂരില്‍ സമൂസ സിംഗ് എന്ന ഫുഡ് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. അടുക്കള കുറച്ചുകൂടി വലുതാക്കേണ്ടതായി വന്നപ്പോള്‍ അവര്‍ അവരുടെ അപ്പാര്‍ട്‌മെന്റ് വിറ്റ് ആ പണം കൊണ്ട് ബെംഗളൂരുവില്‍ ഒരു ഫാക്ടറി വാടകയ്ക്ക് എടുത്തു. വര്‍ഷങ്ങള്‍ കൊണ്ടുതന്നെ അവരുടെ സംരംഭം വലിയ വളര്‍ച്ച സ്വന്തമാക്കി. നിലവില്‍ 45 കോടി രൂപയാണ് അവരുടെ വാര്‍ഷിക വിറ്റുവരവ്. അതായത് ഒരു ദിവസം അവര്‍ ഏകദേശം 12 ലക്ഷം രൂപ സമ്പാദിക്കുന്നു.

ഹരിയാന സ്വദേശികളായ നിധിയും ശിക്കാറും കുരുക്ഷേത്ര സര്‍വ്വകലാശാലയില്‍ ബിടെക്ക് ബയോടെക്‌നോളജി പഠിക്കുന്ന കാലത്താണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പഠിക്കുന്ന കാലത്ത് തന്നെ സമൂസ ബിസിനസ് ആരംഭിക്കണമെന്ന സ്വപ്‌നം ശിക്കാറിനുണ്ടായിരുന്നു. പക്ഷേ ഒരു ശാസ്ത്രജ്ഞന്‍ ആകാനാണ് നിധി ശിക്കാറിനെ ഉപദേശിച്ചത്. നിധിയുടെ ആഗ്രഹപ്രകാരം ഹൈദരാബാദില്‍ നിന്നും എംടെക്ക് എടുത്ത ശിക്കാര്‍ ബയോകോണില്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞനായി. നിധിക്കും ഒരു ഫാര്‍മ കമ്പനിയില്‍ വര്‍ഷം 30 ലക്ഷം വരുമാനമുള്ള ജോലിയുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ ഒരു ഫുഡ് കോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു കുട്ടി സമൂസയ്ക്കായി കരയുന്നത് ശിക്കാര്‍ കണ്ടത്. ഇതാണ് തനിക്ക് പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി മാറിയതെന്ന് ശിക്കാര്‍ പറയുന്നു. സമൂസ സ്റ്റാര്‍ട്ടപ്പ് എന്ന തന്റെ ലക്ഷ്യം ശരിയായ പാതയിലാണെന്നും ഇന്ത്യക്കാര്‍ ഏറ്റവുമിഷ്ടപ്പെടുന്ന പലഹാരങ്ങളിലൊന്നാണ് സമൂസയെന്നും അന്ന് ശിക്കാറിന് ബോധ്യപ്പെട്ടു.

അങ്ങനെ ശിക്കാര്‍ ജോലി വിട്ട് ബെംഗളൂരുവില്‍ ബിസിനസ് ആരംഭിച്ചു. ഇന്നത് വലിയ സംരംഭമായി ഉയര്‍ന്നു. സാധാരണ സമ്മൂസകളില്‍ നിന്നും വ്യത്യസ്തമാണ് സമൂസ സിംഗിലെ സമൂസകള്‍. കടായി പനീര്‍ സമൂസ പോലെ വളരെ വ്യത്യസ്തമാ സമൂസകള്‍ ഇവിടെ ലഭിക്കും. ബിസിനസ് കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ ഈ ദമ്പതികള്‍.

Tags: Samosabusiness inspirationSamosa SinghBengaluru Samosa Startup
Share8
Tweet
Send
Share

Latest stories from this section

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

ഓഫർ തട്ടിപ്പുകളില്ല, പരസ്യ ഗിമ്മിക്കുകളില്ല:റിയാസിൻ്റെ മഹാറാണി

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies