ന്യൂഡൽഹി: ഇന്ത്യൻ രൂപയെ ആഗോളവത്കരിക്കാനുള്ള റിസർവ് ബാങ്കിന്റെ നീക്കം ലക്ഷ്യത്തിലേക്ക്. രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് സന്നദ്ധത അറിയിച്ച് മലേഷ്യ രംഗത്ത് വന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിനുള്ള പദ്ധതി 2022 ജൂലൈ മാസത്തിലാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇതിൻ പ്രകാരം, നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേയാണ് ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാരത്തിന് സന്നദ്ധത അറിയിച്ച് മലേഷ്യ രംഗത്ത് വന്നിരിക്കുന്നത്.
ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നതിന്റെ ഭാഗമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ക്വാലാലംപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ബാങ്ക് ഓഫ് മലേഷ്യ പ്രത്യേക വോസ്ട്രോ അക്കൗണ്ട് ആരംഭിച്ചു. പ്രാദേശിക കറൻസികളിൽ അന്താരാഷ്ട്ര വ്യാപാരം നടത്തുന്നതിന് ഉപയോഗിക്കുന്ന അക്കൗണ്ടുകളാണ് വോസ്ട്രോ അക്കൗണ്ടുകൾ.
Discussion about this post