ആലപ്പുഴ: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ മതഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ വീരബലിദാനി അഡ്വ. രൺജീത് ശ്രീനിവാസന്റെ പത്‌നി അഡ്വ. ലിഷ രൺജീത്തിനെ അഡീഷണൽ സ്റ്റാൻഡിംഗ് കോൺസുലായി നിയമിച്ച് കേന്ദ്രസർക്കാർ. ഒബിസി മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെടുന്നത്.
2021 ഡിസംബർ 19 ന് രാവിലെ് ആലപ്പുഴയിലെ വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന രൺജീത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഭീകരർ ഭീകരമായി കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ക്രൂരകൃത്യം. കേസിന്റെ വിചാരണ നിലവിൽ തുടരുകയാണ്.
ആലപ്പുഴ ബാറിലെ അഭിഭാഷകരായിരുന്നു രൺജീത്തും ലിഷയും.
Discussion about this post