തൃശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി മറിഞ്ഞ് അപകടം. തൃശൂർ ജില്ലയിലെ ആനവാരിയിലെ പീച്ചി ഡാം റിസർവോയറിലാണ് വഞ്ചി മറഞ്ഞത്. അപകടത്തിൽ പെട്ട വഞ്ചിയിൽ ഉണ്ടായിരുന്ന യുവാക്കളെ കാണാതായി. നാലു യുവാക്കളാണ് ഈ വഞ്ചിയിൽ യാത്ര ചെയ്തിരുന്നത്.
വഞ്ചിയിൽ ഉണ്ടായിരുന്ന യുവാക്കളിൽ മൂന്ന് പേരെയാണ് കാണാതായിരിക്കുന്നത്. ഒരാൾ നീന്തി കരയ്ക്കു കയറി. അവശനിലയിലാണ് രക്ഷപ്പെട്ട യുവാവിനെ കണ്ടെത്തിയത്.
വൈകിട്ട് നാലുമണിയോടെ ആയിരുന്നു വഞ്ചിമറിഞ്ഞ് അപകടം ഉണ്ടായത്. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ട യുവാക്കൾ എന്നാണ് പറയപ്പെടുന്നത്. ശിവപ്രസാദ് എന്ന യുവാവാണ് നീന്തി രക്ഷപ്പെട്ടതായി പറയുന്നത്. ഇയാളോടൊപ്പം യാത്ര ചെയ്തിരുന്ന വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്.












