Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
UK

ഐസിസിന്റെ ‘ദി ബീറ്റില്‍സ്’ ഗ്രൂപ്പിലെ ഭീകരന് 8 വര്‍ഷം തടവ് ശിക്ഷ വിധിച്ച് യുകെ

by Brave India Desk
Nov 14, 2023, 05:24 pm IST
in UK
Share on Facebook
Tweet
WhatsApp
Telegram

ലണ്ടന്‍ : ദി ബീറ്റില്‍സ് എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘാംഗത്തിന് 8 വര്‍ഷം തടവ് വിധിച്ച് യുകെ. ലണ്ടനില്‍ നിന്നുള്ള എയ്ന്‍ ലെസ്ലി ഡേവിസിനെയാണ് തോക്ക് കൈവശം വച്ചതിന് ഓള്‍ഡ് ബെയ്ലിയില്‍ ആറ് വര്‍ഷവും തീവ്രവാദത്തിന് ധനസഹായം നല്‍കിയതിന് രണ്ട് വര്‍ഷവും തടവിന് വിധിച്ചത്.

തീവ്രവാദ ബന്ധങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2015ല്‍ തുര്‍ക്കിയില്‍ വച്ചാണ് ഇയാള്‍ പിടിയിലാവുന്നത്. 2017 ല്‍ തീവ്രവാദ ബന്ധം ഉറപ്പിച്ചതോടെ ഇയാളെ ഏഴര വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ശേഷം ഡേവിസിനെ ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് നാടുകടത്തുകയായിരുന്നു. പിന്നീട് ലൂട്ടണ്‍ വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് ഇയാള്‍ വീണ്ടും യുകെ അറസ്റ്റ് ചെയ്തത്.

Stories you may like

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

ആദ്യം തീവ്രവാദ കുറ്റങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചതോടെയാണ് ഡേവിസിനെ 8 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2012 നും 2015 നും ഇടയില്‍ സിറിയയില്‍ പാശ്ചാത്യ ബന്ദികളെ പീഡിപ്പിക്കുകയും ശിരഛേദം ചെയ്യുകയും ചെയ്ത ബീറ്റില്‍സ് സെല്ലുമായി തനിക്ക് പങ്കില്ലെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഇയാള്‍ ആയുധങ്ങളേന്തി നില്‍ക്കുന്നതിന്റെയടക്കം ചിത്രങ്ങള്‍ തെളിവുകളായി കോടതിയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ജഡ്ജ് വ്യക്തമാക്കി.

ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ദി ബീറ്റില്‍സിനെ അനുകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിലെ ബ്രിട്ടനില്‍ ന്നുള്ള നാല് തീവ്രവാദികള്‍ തുടങ്ങിയ സംഘമാണ് ദി ബീറ്റില്‍സ്. റോക്ക് ബാന്‍ഡിനെ മാതൃകയാക്കി ഗ്രൂപ്പിലെ അംഗങ്ങളെ ‘ജോണ്‍’, ‘പോള്‍’, ‘ജോര്‍ജ്’, ‘റിംഗോ’ എന്നാണ് ബന്ദികള്‍ ഇവരെ വിഷേഷിപ്പിച്ചിരുന്നത്. ഇതില്‍ ഇപ്പോള്‍ അറസ്റ്റിലായ ഡേവിസാണ് പോള്‍ ആയി അറിയപ്പെട്ടിരുന്നത്. 2014ല്‍ ഇറാഖിലും സിറിയയിലും അമേരിക്കന്‍ പത്രപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ലോഫ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകരായ ഡേവിഡ് ഹെയ്ന്‍സ്, അലന്‍ ഹെന്നിംഗ് എന്നിവരെ ശിരഛേദം ചെയ്തത് ഈ ഭീകരസംഘമാണ്.

സിറിയയില്‍ ഇരുപതിലതികം വിദേശികളെ ഇവര്‍ തടവുകാരാക്കി പീഡിപ്പിച്ചിരുന്നു. അവര്‍ ബന്ദികളെ ഇലക്ട്രോ ഷോക്ക് ആയുധങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിക്കുകയും മോക്ക് എക്‌സിക്യൂഷനും വാട്ടര്‍ബോര്‍ഡിംഗും നടത്തുകയും ചെയ്തു. ക്രൂരമായ പീഡനങ്ങളുടെ വീഡിയോ പുറത്ത് വിടുകയും ചെയ്തിരുന്നു. 2015 നവംബറില്‍ തുര്‍ക്കിയില്‍, ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഡേവിസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. മറ്റ് രണ്ട് പേര്‍ 2018-ന്റെ തുടക്കത്തില്‍ അമേരിക്കയുടെ പിടിയിലാവുകയും 2022-ല്‍ അമേരിക്കയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

2012 നും 2015 നും ഇടയില്‍, ഈ തീവ്രവാദി സംഘം നിരവധി വിദേശികളെ തട്ടിക്കൊണ്ടു പോകുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മോചന ദ്രവ്യം ലഭിച്ച ശേഷം യുറോപ്പിയന്‍സിനെ വിട്ടയച്ചെങ്കിലും അമേരിക്കക്കാരെ കഴുത്തറത്ത് ക്രൂരമായി കൊല്ലുകയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയുമായിരുന്നു.

 

Tags: isisPaulThe beatles
Share1
Tweet
Send
Share

Latest stories from this section

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

Latest News

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

എന്റെ ബോളർമാർക്കും അഭിഷേകിനും ഞാൻ ജയത്തിന്റെ ക്രെഡിറ്റ് നൽകുന്നു, അവർ പ്ലാനുകൾ നന്നായി നടപ്പാക്കി: ശ്രേയസ് അയ്യർ

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം; സിമാറ്റിലെ റിസർച്ച് ഓഫീസർ പദവി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം വേണ്ട, വഴി പഠിപ്പിക്കാൻ വരണ്ട!” രാഹുലിനെതിരെ പൊട്ടിത്തെറിച്ച് ഡി.എം.കെ; സഖ്യത്തിൽ പോര് രൂക്ഷം

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

പാകിസ്താനിൽ വൻ രാഷ്ട്രീയ നാടകം: ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ; മുൻ മുഖ്യമന്ത്രി വീട്ടുതടങ്കലിൽ, പി.ടി.ഐ നേതാക്കൾ കസ്റ്റഡിയിൽ

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പരീക്ഷ പാസായിട്ടും നിയമനമില്ല; വിജിലൻസിലേക്ക് ഡെപ്യൂട്ടേഷൻ വൈകുന്നു, പോലീസ് സേനയിൽ വൻ അതൃപ്തി

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

അന്തർവാഹിനി വേട്ടയ്ക്ക് പുതിയ കരുത്ത്; ഐ.എൻ.എസ് ‘മംഗ്രോൾ’ നാവികസേനയുടെ ഭാഗമാകുന്നു

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി, കൂടിക്കാഴ്ച നിരസിച്ച് ചീഫ് ജസ്റ്റിസ്; രാഹുലിനും ഖാർഗെയ്ക്കും വൻ തിരിച്ചടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies