Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
UK

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

by Brave India Desk
Nov 21, 2026, 07:59 am IST
in UK, India, World
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: ഖലിസ്ഥാൻ ഭീകരനും വിഘടനവാദി നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കൻ മണ്ണിൽ വെച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് (55) 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ച് യുഎസ് ഫെഡറൽ കോടതി. സതേൺ ഡിസ്ട്രിക്ട് ഓഫ് ന്യൂയോർക്ക് ജഡ്ജി വിക്ടർ മാരെറോയാണ് വെള്ളിയാഴ്ച 235 മാസത്തെ (19 വർഷവും 7 മാസവും) തടവുശിക്ഷ വിധിച്ചത്. ഏകദേശം 80 മിനിറ്റ് നീണ്ടുനിന്ന വാദം കേൾക്കലിന് ശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

ശിക്ഷാവിധിക്കിടെ കോടതിയിൽ സംസാരിച്ച നിഖിൽ ഗുപ്ത, താൻ ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപം രേഖപ്പെടുത്തി.”മിസ്റ്റർ പന്നൂനിനോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ വേദനിപ്പിച്ച സമൂഹത്തോടും, എന്നെ സ്നേഹിച്ച എന്റെ കുടുംബത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു,” ഗുപ്ത കോടതിയിൽ പറഞ്ഞു. തന്റെ പ്രവൃത്തികൾ കാരണം ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചില്ല എന്നതിൽ താൻ അതീവ കൃതജ്ഞനാണെന്നും, മഹാത്മാഗാന്ധി കാണിച്ചുതന്ന അഹിംസയുടെ പാതയിൽ നിന്ന് വ്യതിചലിച്ചതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നിഖിൽ ഗുപ്തയെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും ജഡ്ജി വിക്ടർ മാരെറോ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may like

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

അതേസമയം, വധഭീഷണി പുറത്തുവന്നതിന് ശേഷം കഴിഞ്ഞ 1,200 ദിവസത്തിലേറെയായി തനിക്ക് സാധാരണ നിലയിലുള്ള അഭിഭാഷക വൃത്തിയിൽ ഏർപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ കോടതിയെ അറിയിച്ചു. വാദം കേൾക്കുന്നതിന് മുന്നോടിയായി പന്നൂനിന്റെ അനുയായികൾ കോടതിക്ക് പുറത്ത് തടിച്ചുകൂടുകയും നിഖിൽ ഗുപ്തയുടെയും കേസുമായി ബന്ധപ്പെട്ടവരുടെയും കോലങ്ങൾ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു.

വാടകക്കൊലയാളിക്ക് വേണ്ടിയുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ മൂന്ന് കുറ്റങ്ങൾ നിഖിൽ ഗുപ്ത ഈ വർഷം ആദ്യം കോടതിയിൽ സമ്മതിച്ചിരുന്നു. പ്രോസിക്യൂഷൻ 24 വർഷത്തെ തടവുശിക്ഷയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യയിൽ നിരോധിത സംഘടനയായ ‘സിഖ്‌സ് ഫോർ ജസ്റ്റിസ്’ (SFJ) നേതാവും എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഭീകരനുമാണ് അമേരിക്കൻ-കനേഡിയൻ ഇരട്ട പൗരത്വമുള്ള പന്നൂൻ.

Tags: usUKPannun
Share
Tweet
Send
Share

Latest stories from this section

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

പന്നൂൻ വധഗൂഢാലോചന കേസ്: ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് യുഎസ് കോടതി 19 വർഷത്തിലധികം തടവുശിക്ഷ വിധിച്ചു

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology