Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; വിയോഗം തീരാനഷ്ടം; പി. വത്സലയുടെ വിയോഗത്തിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ 

by Brave India Desk
Nov 22, 2023, 12:13 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പി. വത്സലയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് വത്സല എന്ന് അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളുമായി മലയാള സാഹിത്യ ലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് പി. വത്സലയെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരസ്‌കരിക്കപ്പെടുന്നവരുടെയും പാർശ്വവത്കരിക്കപ്പെടുന്നവരുടെയും ജീവിതത്തെക്കുറിച്ച് അവർ കഥകളിലൂടെ വായനക്കാരോട് സംവദിച്ചു. കൂമൻകൊല്ലിയിലെ സാംസ്‌കാരിക, സാമൂഹിക പ്രകൃതിയായിരുന്നു അവരുടെ കഥാന്തരീക്ഷം.  വയനാടിന്റെ കഥാകാരിയെന്നാണ് പി വത്സല അറിയപ്പെട്ടിരുന്നത്.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

കാളിന്ദിപ്പുഴയും വയലും കാടുമെല്ലാം അതിരിടുന്ന കൂമൻ കൊല്ലിയിൽ അവർ വസിച്ചു. വയനാടും, പ്രധാനമായി തിരുനെല്ലിയും വത്സലയുടെ സാഹിത്യത്തിന്റെ ഭാഗമായി. വയനാടിന്റെ ജീവിതത്തെയും പ്രകൃതിയേയും സാമൂഹ്യ രാഷ്ട്രീയ സ്പന്ദനങ്ങളെയും തന്റെ സാഹിത്യത്തിലേക്കാവാഹിച്ച എഴുത്തുകാരിയുടെ വേർപാട് മലയാളഭാഷയ്ക്കും സാഹിത്യത്തിനും പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്.

രാമുകാര്യട്ടിന്റെ ആവിഷ്‌കാരത്തിൽ പിന്നീട് ചലച്ചിത്രമായ നെല്ല് എന്ന ആദ്യ നോവലിലൂടെതന്നെ വത്സല ടീച്ചർ തന്റെ നിലപാട് സമൂഹത്തോടു വെളിപ്പെടുത്തി. തിരുനെല്ലിയുടെ സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക സ്വാധീനം മിക്ക കൃതികളിലുമുണ്ട്.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിനിർത്തി നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചത്തിൽ വിളിച്ചുപറയാൻ ടീച്ചർക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. മോദി രാജ്യത്തിന്റെ അഭിമാനം ഉയർത്തി എന്നായിരുന്നു ടീച്ചറുടെ അഭിപ്രായം.

വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും തുടങ്ങി സാങ്കേതിക വിദ്യയുടെ വളർച്ചയിൽ വരെ നമ്മുടെ രാജ്യത്തെ സ്വയംപര്യാപ്തതയിലെത്തിക്കാനുള്ള യജ്ഞമാണ് മോദി നടത്തിവരുന്നതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം അവർ വ്യക്തമാക്കിയിരുന്നു. എഴുത്തിലും പ്രവൃത്തിയിലും വാക്കിലും നിലപാടുകളുണ്ടാകുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക എന്ന അപൂർവ്വം വ്യക്തിവിശേഷം വത്സല ടീച്ചറുടെ പ്രത്യേകതയായിരുന്നു. പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPP VALSALAsurednran
Share32
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies