കോട്ടയം: കാണക്കാരിയില്‍ പാറക്കുളത്തില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പാറക്കുളത്തില്‍ കാർ കിടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഈ മൃതദേഹം ലിജീഷിന്റെതാണെന്ന് തിരിച്ചറിയുകയായിരുന്നു. വഴി തെറ്റി വന്ന കാര്‍ നിയന്ത്രണം വിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post