എറണാകുളം: അച്ചടക്ക നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത് സിപിഎം. നേതാക്കളായ സി.കെ മണിശങ്കർ, എൻസി മോഹനൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റികളിലേക്ക് തിരിച്ചെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇവർ മറ്റ് പാർട്ടികളിലേക്ക് പോകുമോയെന്ന ഭയത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പരാജയത്തിന് പിന്നാലെയായിരുന്നു ഇവർക്കെതിരെ അച്ചടക്ക നടപടി. പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയുടെ തോൽവിയുടെ പേരിലാണ് എൻ.സി മോഹനനെതിരെ നടപടിയെടുത്തിരുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു മണിശങ്കറിനെ സസ്പെൻഡ് ചെയ്തത്.
ഇന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിലാണ് ഇവരെ തിരിച്ചെടുക്കാൻ തീരുമാനം ആയത്. കഴിഞ്ഞ വർഷം ഇവരെ ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു.
Discussion about this post