Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മഹാരാഷ്ട്രയിലെ ഉദ്ധവിന്റെ കോട്ടകളിൽ വിളളൽ വീഴ്ത്താൻ രാജ്; മാസ്റ്റർ സ്ട്രോക്കുമായി ബിജെപി

by Brave India Desk
Mar 21, 2024, 12:28 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ രാജ് താക്കറെയുടെ എംഎൻഎസ് എൻഡിഎയിൽ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ചൊവ്വാഴ്ച ഡൽഹിയിൽ എത്തി രാജ് താക്കറെയും മകനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യ സാധ്യത സംബന്ധിച്ച വാർത്തകൾ പുറത്തു വന്നത്.

ബിജെപിയും ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും അടങ്ങുന്ന മഹായുതി സഖ്യത്തിൽ രാജ് താക്കറെയുടെ എംഎൻഎസ് കൂടി വന്നാൽ എൻഡിഎയുടെ വോട്ടു വിഹിതം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ഇതു വഴി കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡി സഖ്യത്തിന് കനത്ത പ്രഹരം ഏൽപ്പിക്കുകയാണ് ലക്ഷ്യം.

Stories you may like

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ; വനിതാ ഷൂട്ടിംഗ് ടീമിനെ അനുമോദിച്ച് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ് താക്കറെയുടെ എൻഡിഎ പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ എംഎൻഎസിന് ഒരു ലോക്സഭാ സീറ്റ് വിട്ടു നൽകാൻ ബിജെപി തയ്യാറാണെന്നാണ് സൂചന. സൗത്ത് മുംബൈ, ഷിർദി, നാഷിക് എന്നീ സീറ്റുകളിൽ ഏതെങ്കിലും എംഎൻഎസിന് അനുവദിക്കാനാണ് സാധ്യത. ഇതിൽ സൗത്ത് മുംബൈ സീറ്റ് ലഭിക്കുകയാണെങ്കിൽ മുതിർന്ന എംഎൻഎസ് നേതാവ് ബാല നന്ദ്ഗാവോങ്കർ മത്സരിച്ചേക്കും. രാജ് താക്കറെയുടെ വിശ്വസ്തൻ കൂടിയാണ് ബാല നന്ദ്ഗാവോങ്കർ.

രാജ് താക്കറെയുടെ എംഎൻഎസിനെ എൻഡിഎയിൽ എത്തിച്ചാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ മറാത്തി വോട്ട് ബാങ്കിൽ വിളളൽ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ അനന്തരവനായ രാജ് താക്കറെ ഉദ്ധവ് താക്കറെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 2006ലാണ് ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന സ്ഥാപിച്ചത്.

ബാൽ താക്കറെയുമായി കാഴ്ചയിൽ ഏറെ സാദൃശ്യം പുലർത്തുന്ന രാജ് താക്കറെ, മികച്ച പ്രാസിംഗകൻ കൂടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് രാജ് താക്കറെ എൻഡിഎയ്ക്കായി രംഗത്ത് വരുന്നത് ഉദ്ധവ് സേനയുടെ മുംബൈയിലെയും താനെയിലെയും ശക്തി കേന്ദ്രങ്ങളിൽ വലിയ ചലനം ഉണ്ടാക്കാൻ സഹായിക്കും. ശക്തി കേന്ദ്രങ്ങളിൽ ഉദ്ധവിനെ തളയ്ക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ബിജെപിയുടെ ഈ നീക്കത്തിന്.

പാർട്ടി സ്ഥാപിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എംഎൻഎസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2009ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 6 ശതമാനത്തിനടുത്ത് വോട്ടും 13 സീറ്റുകളും നേടാൻ രാജ് താക്കറെയുടെ പാർട്ടിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടര ശതമാനം വോട്ടും ഒരു സീറ്റുമാണ് എംഎൻഎസ് നേടിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 സീറ്റിൽ 41 ഉം എൻഡിഎ നേടിയിരുന്നു. അന്ന് ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്.

Tags: BJPraj thackeray2024 Lok Sabha Election
Share1
Tweet
Send
Share

Latest stories from this section

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

റിയാദിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം; സൗദിക്ക് സൈനിക പിന്തുണയുമായി തുർക്കിയും യുദ്ധം അവസാനിപ്പിക്കാൻ വ്യവസ്ഥകളുമായി ഇറാനും

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

ഏതെങ്കിലും രാജ്യത്തിന്റെ സമ്മർദ്ദത്തിന് വഴിപ്പെട്ട് ഇന്ത്യ പ്രവർത്തിക്കില്ല; യു.എസ് ഉപരോധ ബില്ലിനെതിരെ കടുത്ത നിലപാടുമായി മോദി സർക്കാർ

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

2030-ഓടെ മണിക്കൂറിൽ 350 കി.മീ വേഗതയുള്ള ബുളറ്റ് ട്രെയിനുകൾ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ; ജപ്പാന്റെ പുതിയ E10 മോഡലിനൊപ്പം കുതിക്കാൻ രാജ്യം

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

വേഗതയിലും സൗകര്യത്തിലും വിപ്ലവകരമായ മാറ്റങ്ങൾ; രാജധാനിയിൽ തുടങ്ങി വന്ദേഭാരതും ബുളറ്റ് ട്രെയിനുകളും വരെ എത്തിയ ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ അധ്യായം

Latest News

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ആന്റോ അഗസ്റ്റിന് എന്ത് അധികാരം?; എ.എഫ്.എ കരാറിൽ അന്വേഷണം മുറുക്കി എസ്.ഐ.ടി, മുൻ കായിക മന്ത്രിക്കും പൂട്ടുവീഴാൻ സാധ്യത!

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies