തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി നടൻ ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ചിത്രം ഉപയോഗിച്ച സിപിഐയ്ക്ക് കമ്മീഷൻ നോട്ടീസ് നൽകി. തൃശ്ശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് മുഖേന ആണ് പാർട്ടിയ്ക്ക് നോട്ടീസ് നൽകിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടത് സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാർ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ചിത്രം ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി നടൻ സോഷ്യൽ മീഡിയ വഴി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
എൻഡിഎ നൽകിയ പരാതിയിലാണ് നടപടി. ഇനി ചിത്രം ഉപയോഗിക്കരുത് എന്ന് കമ്മീഷൻ താക്കീത് സുനിൽ കുമാറിനെ ചെയ്തിട്ടുണ്ട്. ചിത്രം ഉപയോഗിച്ച സംഭവത്തിൽ വി.എസ് സുനിൽ കുമാറിന്റെയും സിപിഐ ജില്ലാ സെക്രട്ടറിയുടെയും വിശദീകരണം കമ്മീഷൻ കേട്ടിരുന്നു.
ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു വിശദീകരണം. ഇത് തൃപ്തികരമായി തോന്നിയ കമ്മീഷൻ താക്കീത് നൽകി നൽകുകയായിരുന്നു. ഇതോടെ പരാതിയും തീർപ്പായി.












