മലപ്പുറം :യുവാവിന് സൂര്യാഘാതമേറ്റു . ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. തിരൂരങ്ങാടി ചെറുമുക്കിൽ ആണ് സംഭവം. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്.
വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ തളർച്ച നേരിടുകയായിരുന്നു. പിന്നീടാണ് സൂര്യാഘാതമാണെന്ന് വ്യക്തമായത്. കഴുത്തിൽ രണ്ടിടങ്ങളിലായി പൊള്ളലേറ്റിട്ടുണ്ട്.
അതേസമയം കേരളത്തിൽ വേനൽ കടുക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതിനാൽ ചൂട് കൂടുന്ന മണിക്കൂറുകളിൽ കഴിയുന്നതും പുറത്ത് അധികസമയം ചിലവിടുകയോ, ജോലി ചെയ്യുകയോ അരുത്. കൂടാതെ ഇടയ്ക്കിടെ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.












