ന്യൂഡൽഹി; 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ആദ്യ എംപി. സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാൽ ആണ് വോട്ടെടുപ്പിന് മുമ്പേ തന്നെ വിജയിച്ചത്. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാർഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതാണ് മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാൻ കാരണം.
ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മത്സരരംഗത്ത് ഉണ്ടായിരുന്ന മറ്റു എട്ടു സ്ഥാനാർഥികളാണ് ഇന്ന് പത്രിക പിൻവലിച്ചത്. ഇതിൽ ഏഴുപേർ സ്വതന്ത്രരായിരുന്നു. ബിഎസ്പി സ്ഥാനാർഥി പ്യാരിലാൽ ഭാരതിയാണ് പത്രിക പിൻവലിച്ച എട്ടാമത്തെ സ്ഥാനാർത്ഥി.
ഞായറാഴ്ചയാണ് കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംഭാനിയുടെ പത്രിക തള്ളിയത്. പത്രികയിൽ പേര് നിർദേശിച്ചവരുടെ ഒപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ റിട്ടേണിങ് ഓഫീസർ ആണ് നീലേഷിന്റെ പത്രിക തള്ളിയത്. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും അപൂർണമായിരുന്നു
Discussion about this post