തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎമ്മിനുള്ളിൽ വിമർശനം. മേയറിൻ്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് ആരോപണം.
നഗരസഭാ പ്രവർത്തനത്തിൽ ജനകീയത ഇല്ല. ഇങ്ങനെ പോയാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിടിക്കുമെന്നും നഗരസഭാ ഭരണ നേതൃത്വത്തിന്റെ ഇടപെടലുകൾ ഒട്ടും ജനകീയമല്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.
Discussion about this post