പത്തനംതിട്ട: ഹൈന്ദവിവിശ്വാസങ്ങളെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ച് പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. വിഷ്ണുവിന്റെ അവതാരമാണ് പന്നിയെന്ന് വിശ്വസിക്കുന്നവരാണ് ബിജെപിക്കാർ;ഇതാണ് കാട്ടുപന്നിയെ കൊല്ലാൻ തടസ്സമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നു. തകോന്നിയിൽ വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയിലാണ് ഈ അധിക്ഷേപപരാമർശങ്ങൾ.
വിഷ്ണുവിന്റെ മൂന്നാമത്തെ അവതാരാണ് പന്നി, അതിനാലാണ് പന്നിയെ ഇല്ലായ്മ ചെയ്യുന്നതിന് കേന്ദ്രസർക്കാർ എതിര് നിൽക്കുന്നത്. ചൈനയിലും മറ്റും പാമ്പിനേയും കുരങ്ങിനേയും ഭക്ഷണമാക്കുമ്പോൾ ഇന്ത്യയിൽ അതിനെ ആരാധിക്കുകയാണ്. ഇതുപോലെ വിചിത്രമായ ജീവിതരീതികളും ആരാധനാരീതികളുമുള്ള നാടാണ് ഇന്ത്യയെന്നും ഉദയഭാനു പറയുന്നു.
Discussion about this post