മലയാള സിനിമാരംഗത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വിസ്മയിപ്പിക്കുന്ന താരമാണ് മോഹൻലാൽ. രണ്ട് തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങൾ നേടിയ താരം സ്വാഭാവികമായ നടന ശൈലിയിലൂടെയാണ് ആളുകളെ കയ്യിലെടുക്കുന്നത്. മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിലുടനീളം അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമാണ് ഉള്ളത്.അൽപ്പം ചെരിഞ്ഞുള്ള നോട്ടവും മീശപിരിക്കലും മുണ്ട് മടക്കിക്കുത്തലും എല്ലാം തെന്നിന്ത്യയിലുടനീളം ആരാധകർക്കിടയിൽ ഓളമുണ്ടാക്കുന്നു.
അടുത്ത കാലത്തായി താരത്തിന്റെ ചിത്രങ്ങളൊന്നും വലിയ സൂപ്പർഹിറ്റുകളാവുന്നില്ല. ആവർത്തന വിരസതയാണ് പലരുടെയും പരാതി. ഈ പ്രതിസന്ധിയെല്ലാം ഇനി വരാനിരിക്കുന്ന എമ്പുരാനിലൂടെയും ബറോസിലൂടെയും മാറ്റുമെന്നാണ് വിവരം.
ഇപ്പോഴിതാ താരത്തെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദരന്റെ മകൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ബിജുഗോപിനാഥൻ നായരെന്നാണ് സഹോദരന്റെ പേര്. ഇതിന് മുൻപും മോഹൻലാലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചയാളാണ് ഇദ്ദേഹം.ഏതോ ക്ഷേത്രങ്ങളിലും പുണ്യ സ്ഥലങ്ങളിലും മോഹൻലാൽ സന്ദർശനം നടത്തിയാലും അദ്ദേഹത്തിന്റെ പ്രശ്‌നങ്ങൾ തീരില്ലെന്നാണ് ബിജു ഗോപിനാഥൻ നായർ പറയുന്നത്. അദ്ദേഹം ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ടെന്നും അത് ചെയ്താലെ മോഹൻലാലിന് തിരിച്ച് വരവുണ്ടാകുവെന്നും ബിജു പറയുന്നു. പുള്ളി ആന്ധ്രയടക്കം പല സ്ഥലങ്ങളിൽ പോകുന്നുണ്ട്. അതുകൊണ്ടൊന്നും പുള്ളിയുടെ പ്രശ്‌നം തീരാൻ പോകുന്നില്ല. എത്ര ലക്ഷം രൂപയുടെ പൂജ നടത്തിയാലും തീരില്ല. ഒരു ചെറിയ സംഭവമാണ്. അത് ചെയ്താൽ മാത്രമെ പുള്ളിക്ക് തിരിച്ച് വരവുണ്ടാകൂ എന്നാണ് സഹോദരൻ പറയുന്നത്.
അടുത്തിടെ ചേട്ടനെ കാണാൻ പോയിരുന്നു. പക്ഷെ സാധിച്ചില്ല. അദ്ദേഹം ഷൂട്ടിങ് സെറ്റിലായിരുന്നു. കാണാൻ പോയതിന്റെ പ്രധാനകാരണം മുമ്പ് വീഡിയോകളിൽ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ പുള്ളിയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ പറയാനും പിന്നെ പുള്ളിക്ക് വരാൻ പോകുന്ന പ്രശ്‌നങ്ങൾ മുൻകൂട്ടി ഞാൻ മനസിലാക്കിയത് പറയാനുമാണെന്ന് സഹോദരൻ വ്യക്തമാക്കി.
ഇക്കഴിഞ്ഞ നവംബർ ഒന്ന് മുതൽ ലാലുച്ചേട്ടന്റെ ടൈം ബെറ്ററായിട്ടുണ്ട്. പുള്ളിക്കാരൻ രേവതി നക്ഷത്രക്കാരനാണ്. മമ്മൂട്ടി സാറിന്റെയും ബെറ്ററായിട്ടുണ്ട്. അദ്ദേഹം വിശാഖമാണെന്നും ബിജു നായർ പറയുന്നു.
Discussion about this post