വാഷിംഗ്ടൺ; ഈ കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ കമലയെ പരാജയപ്പടുത്തി ട്പംര് ഗംഭീര വിജയം നേടി. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വരെ ആർക്കൊപ്പമാണ് വിജയം എന്നത് പ്രവചനാതീതമായിരുന്നു. ഇത് കൊണ്ട് തന്നെ കടുത്ത ഉത്കണ്ഠയും ടെൻഷനുമാണ് അമേരിക്കക്കാർ അനുഭവിച്ചത്. ആര് ജയിക്കുമെന്നോർത്തുള്ള ടെൻഷനിൽ നിന്ന് മോചനം നേടാനായി അമരിക്കക്കാർ തിരഞ്ഞെടുത്തത് അൽപ്പം കടന്ന കൈയ്യായിരുന്നു.
പോൺ വീഡിയോകൾ,അഥവാ അശ്ലീല വീഡിയോകൾ കണ്ടാണ് അമേരിക്കക്കാർ തങ്ങളുടെ ഉത്കണ്ഠ കുറച്ചത്. തങ്ങളുടെ ഭാവി പ്രസിഡന്റ് ആരാണെന്നറിയാതെ ടെൻഷനടിച്ച യുഎസ് പൗരന്മാർ, പോൺ വീഡിയോകളിൽ അഭയം പ്രാപിച്ചു. പ്രമുഖ പോൺ വെബ്‌സൈറ്റായി പോൺഹബ്ബ് പുറത്തുവിട്ട കണക്കുകളിലാണ് ഈ കാര്യം വ്യക്തമാകുന്നത്. പോൺ വീഡിയോകൾ കാണുന്നതിൽ ഏഴ് ശതമാനം വർധനവാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം രേഖപ്പെടുത്തിയതെന്ന് പോൺഹബ്ബ് വ്യക്തമാക്കുന്നു. രാവിലെ എട്ട് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് തങ്ങളുടെ സെർവറിലേക്ക് ട്രാഫിക് ഏറ്റവും കൂടുതലായി ഉണ്ടായതെന്നും പോൺ ഹബ്ബ് വ്യക്തമാക്കി.
കാലിഫോർണിയക്കാർ ‘തിക്ക് ആൻഡ് കർവി’ എന്നാണ് കൂടുതലായി തിരഞ്ഞത്. കൊളറാഡോക്കാർ പക്ഷേ ‘നോ നട്ട് നവംബർ’ എന്നായിരുന്നു തിരഞ്ഞത്.ഫ്ളോറിഡക്കാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും രസകരമായ സെർച്ച് നടത്തിയത്. ഡൊണാൾഡ് ട്രംപ് പ്രചാരണത്തിനായി ഉപയോഗിച്ച ‘മാഗ’ (MAGA – Make America Great Again) ആണ് ഫ്ളോറിഡക്കാർ കൂടുതലായി തിരഞ്ഞത്.
നവംബർ മൂന്ന് മുതൽ ആറ് വരെയുള്ള വിവരങ്ങൾ ക്രോഡീകരിച്ചുള്ള കണക്കുകളാണ് പോൺഹബ്ബ് പുറത്തുവിട്ടത്. ഈ ദിവസങ്ങളിൽ വൈകീട്ട് ആറ് മണി മുതൽ അർധരാത്രി വരെ പോൺഹബ്ബിലേക്കുള്ള ട്രാഫിക്കിൽ 16 ശതമാനം ഇടിവുള്ളതായും കണക്കുകൾ കാണിക്കുന്നു.
Discussion about this post