ആലപ്പുഴ: ഹരിപ്പാട്ട് ദുരിതാശ്വാസ ക്യാമ്പിൽ അക്രമം അഴിച്ചുവിട്ട് ഡി വൈ എഫ് ഐ. സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ആർ എസ് എസ് പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു. പളളിപ്പാട് നടുവട്ടം നാരായണീയത്തില്‍ എം.ഗിരീഷ് (45) മുട്ടം കോട്ടയ്ക്കകം രാം നിവാസില്‍ രഞ്ജിത്ത് കുമാര്‍ (44) എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവത്തിന് പിന്നിൽ 15 അംഗ ഡി വൈ എഫ് ഐ അക്രമി സംഘമാണെന്ന് ആർ എസ് എസ് പ്രവർത്തകർ പറയുന്നു. ഗിരീഷിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും രഞ്ജിത് കുമാറിനെ ഹരിപ്പാട് താലുക്ക് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം.
പളളിപ്പാട് നടുവട്ടം ദുരിതാശ്വാസ ക്യാമ്പിൽ സേവന പ്രവർത്തനങ്ങൾക്ക് ശേഷം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഗിരീഷിനും രഞ്ജിത്തിനും നേർക്ക് കാറിലും ബൈക്കിലുമായെത്തിയ അക്രമി സംഘം വാളുകളും മറ്റ് മാരകായുധങ്ങളുമായി ചാടി വീഴുകയായിരുന്നു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ ഇരുവരേയും വിവരമറിഞ്ഞ് എത്തിയ മറ്റ് ആർ എസ് എസ് പ്രവർത്തകരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.










