ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരെ മാറ്റാനാണ് നിർദ്ദേശം. ഇതിന് പുറമേ ബംഗാൾ സംസ്ഥാന പോലീസ് മേധാവിയെ നീക്കാനും നിർദ്ദേശം നൽകി. ഹിമാചൽപ്രദേശിലെയും മിസോറാമിലെയും ജനറൽ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. ബൃഹൻമുംബൈ മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചാഹലിനെയും മാറ്റിയിട്ടുണ്ട്.










