Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
Gulf
UAE

മൃതദേഹങ്ങളോട് വേണ്ട തട്ടിപ്പ് ; പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

by Brave India Desk
Nov 24, 2024, 08:23 pm IST
in UAE
Share on Facebook
Tweet
WhatsApp
Telegram

അബുദാബി : പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് കോൺസുലേറ്റിന്റെ പുതിയ നടപടി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും, ബന്ധുക്കൾ അംഗീകരിക്കുന്ന  വ്യക്തികള്‍ക്കും മാത്രമേ ഇനി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അനുവാദം നല്‍കുകയുള്ളൂ. ഈ പുതിയ നിയന്ത്രണങ്ങൾ പ്രവാസി കുടുംബങ്ങളെ തട്ടിപ്പിൽ നിന്നും രക്ഷിക്കാൻ സഹായകരമാകും എന്നാണ് കോൺസുലേറ്റ് വ്യക്തമാക്കുന്നത്.

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില ഏജന്റുമാര്‍ കുടുംബങ്ങളില്‍ നിന്ന് വലിയ തുക  ഈടാക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടർന്നാണ് നടപടി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി മരണപ്പെട്ടയാളുടെ അടുത്ത ബന്ധുവിനോ അവര്‍ അധികാരപ്പെടുത്തുന്ന വ്യക്തിക്കോ മാത്രമേ നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിസ കാന്‍സല്‍ ചെയ്യുന്നതിനും പേപ്പറുകളില്‍ ഒപ്പിടാനും കഴിയുകയുള്ളൂ. മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഫണ്ട് വാങ്ങി തട്ടിപ്പ് നടക്കുന്നത് വ്യാപകമായതോടെയാണ് ഈ പുതിയ നിയന്ത്രണങ്ങൾ. മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബത്തിന് സാമ്പത്തിക മാര്‍ഗമില്ലെന്ന് പറഞ്ഞ് കോണ്‍സുലേറ്റില്‍ നിന്ന് പണം വാങ്ങി പലരും തട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് ദുബായ് കോൺസുലേറ്റ് വ്യക്തമാക്കുന്നത്.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

ഇനിമുതൽ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഫണ്ട് അനുവദിക്കുന്നതിനായി പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളില്‍ നിന്നുള്ള അറ്റസ്റ്റേഷന്‍ ആവശ്യമാണ്. യുഎഇയിലെ എമിറേറ്റുകളിലുടനീളമുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ ഒരു പാനല്‍ കോണ്‍സുലേറ്റിനുണ്ട്. മരിച്ചു പ്രവാസികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള  സേവനങ്ങള്‍ ഇവർ സൗജന്യമായി കുടുംബങ്ങള്‍ക്ക് നല്‍കും. മാര്‍ഗനിര്‍ദേശത്തിനും സൗകര്യത്തിനും കുടുംബങ്ങള്‍ക്ക് 0507347676/ 800 46342 എന്നീ നമ്പറില്‍ ബന്ധപ്പെടാമെന്നും ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി.

Tags: dubaiuaeIndian Consulate
Share1
Tweet
Send
Share

Latest stories from this section

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies