Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

by Brave India Desk
Sep 27, 2026, 12:27 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിയുടെ നിരാശ ഇപ്പോഴും മനസ്സിലുണ്ടെന്നും കരിയറിൽ ചെറിയൊരു ‘പൂർത്തിയാകാത്ത ദൗത്യം’ ബാക്കിയുണ്ടെന്നും ഇന്ത്യൻ ബാറ്റിങ് താരം വിരാട് കോഹ്‌ലി. ഞായറാഴ്ച തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് കോഹ്‌ലി ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസുതുറന്നത്.

2023 ലോകകപ്പ് ഫൈനലിൽ 54 റൺസിൽ പുറത്തായത് ഏറെ നാൾ വേദനിപ്പിച്ചുവെന്ന് കോഹ്‌ലി പറഞ്ഞു. മത്സരത്തിൽ വലിയൊരു സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്നെന്നും 140-150 റൺസ് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യക്ക് മികച്ച നിലയിലെത്തി മത്സരം ജയിക്കാൻ സാധിച്ചേനെയെന്നും അദ്ദേഹം ഓർത്തെടുത്തു. പാറ്റ് കമ്മിൻസിന്റെ പന്ത്, ബാറ്റിൽ തട്ടി പന്ത് സ്റ്റംപിൽ പതിച്ചതോടെയാണ് കോഹ്‌ലി പുറത്തായത്. ആ നിമിഷം സംഭവിച്ചതിന് ശേഷം തോൽവി ഉൾക്കൊള്ളാൻ ദിവസങ്ങളെടുത്തെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

2023 ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷമുള്ള അനുഭവത്തെ 2016ലെ ടി20 ലോകകപ്പ് ഫൈനലിന്റെ ഓർമകളുമായി കോഹ്‌ലി താരതമ്യം ചെയ്തു. 2025ൽ ഐപിഎൽ കിരീടം നേടുന്നതിന് മുമ്പ് 2016ലെ ഫൈനൽ തോൽവിയുടെ ഓർമകൾ തനിക്ക് ഇടയ്ക്കിടെ തിരിച്ചുവരാറുണ്ടായിരുന്നുവെന്നും അതേ രീതിയിലാണ് 2023 ലോകകപ്പ് ഫൈനലും ഇപ്പോൾ ഓർമയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകകപ്പിലുടനീളം ഇന്ത്യൻ ടീമിനുള്ളിലെ അന്തരീക്ഷം മികച്ചതായിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി. ടീമംഗങ്ങൾ തമ്മിലുള്ള സൗഹൃദവും പരസ്പര സന്തോഷവും മത്സരങ്ങളിൽ പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹാർദിക് പാണ്ഡ്യ നേരത്തെ പരിക്കേറ്റ് പുറത്തായത് ടീമിന് വലിയ നഷ്ടമായിരുന്നെങ്കിലും അതിനെക്കുറിച്ച് ആശങ്കപ്പെടാതെ ടീം മുന്നോട്ടുപോയെന്നും മുഹമ്മദ് ഷമി എത്തിയതോടെ അദ്ദേഹത്തിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നുവെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.

2023 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ച ശേഷമാണ് ഫൈനലിലെത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ 47 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായ ഓസ്ട്രേലിയയെ ട്രാവിസ് ഹെഡിന്റെ 137 റൺസും മാർനസ് ലബുഷെയ്‌നിന്റെ അർധസെഞ്ചുറിയും ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഓസ്ട്രേലിയ ആറാം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി.

2023 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്ന കോഹ്‌ലി 11 ഇന്നിങ്‌സുകളിൽ നിന്ന് 765 റൺസാണ് നേടിയത്. 95.62 ആയിരുന്നു ടൂർണമെന്റിലെ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും ഉൾപ്പെട്ട പ്രകടനത്തോടെ ഒരു ലോകകപ്പ് പതിപ്പിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസെന്ന റെക്കോർഡും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഇപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ലോകകപ്പ് ഫൈനലിന്റെ ഓർമകൾ പങ്കുവെച്ചതോടെ കോഹ്‌ലിയുടെ ‘പൂർത്തിയാകാത്ത ദൗത്യം’ എന്ന പരാമർശവും ശ്രദ്ധ നേടുകയാണ്.

Tags: virat kohlibcciindian cricket2023 WC Cricket
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies