Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

നഗര ഗതാഗതത്തിന് പുതിയ ഡെഫിനിഷൻ: 2028-ഓടെ ഇന്ത്യയിൽ ഇലക്ട്രിക് എയർ ടാക്സികൾ എത്തുന്നു

by Brave India Desk
Oct 29, 2026, 08:25 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചണ്ഡിഗഡിലെ ഒരു വ്യോമപാതയിൽ നിന്ന് നൽവ ഏറോ എന്ന പഞ്ചാബ് ആസ്ഥാനമായുള്ള ഏവിയേഷൻ സ്റ്റാർട്ടപ്പ് കമ്പനി തങ്ങളുടെ ബോക്സ്-വിങ് ഇലക്ട്രിക് വിമാനത്തിന്റെ മാതൃകയിൽ പ്രാരംഭ പരീക്ഷണ പറക്കൽ വിജയകരമായി നടത്തി. ഇലക്ട്രിക് പ്രൊപ്പൽഷനും പരമ്പരാഗതമല്ലാത്ത ചിറക്കിന്റെ രൂപകൽപ്പനയും ഒരേസമയം സംയോജിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്ലൈറ്റ് ടെസ്റ്റാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. എയർ ടാക്സികൾ, എയർ ആംബുലൻസുകൾ, ചരക്കുനീക്കം, ടൂറിസം തുടങ്ങിയ ആവശ്യങ്ങൾക്കായി അഞ്ച് സീറ്റുകളുള്ള ഒരു വിമാനം വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ പരീക്ഷണ പറക്കലിന് ശേഷം 2028-ന്റെ അവസാനത്തോടെ തങ്ങളുടെ എയർ ടാക്സി സർവീസ് ആരംഭിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. എന്നാൽ, ഇതിനായി വിമാനത്തിന്റെ വികസനവും പരീക്ഷണങ്ങളും ആവശ്യമായ റെഗുലേറ്ററി അനുമതി പ്രക്രിയകളും പൂർത്തിയാക്കേണ്ടതുണ്ട്.

പരമ്പരാഗത വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബോക്സ്-വിങ് ഡിസൈൻ എന്ന ആശയമാണ് നൽവ ഏറോ ഇതിൽ പരീക്ഷിക്കുന്നത്. ചിറകുകൾ ഒരു ബോക്സ് പോലെയുള്ള രൂപത്തിൽ ബന്ധിപ്പിക്കുന്ന ഈ സംവിധാനം പറക്കലിനിടയിലെ വായുവിന്റെ ഘർഷണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ജർമ്മൻ ശാസ്ത്രജ്ഞനായ ലുഡ്‌വിഗ് പ്രാന്ത്ൽ ഒരു നൂറ്റാണ്ടിന് മുൻപ് പര്യവേക്ഷണം ചെയ്ത ശാസ്ത്രീയ ആശയമാണ് ഇപ്പോൾ ആധുനിക ഇലക്ട്രിക് വിമാന സാങ്കേതികവിദ്യയുമായി ചേർത്ത് പ്രായോഗികമാക്കാൻ ശ്രമിക്കുന്നത്. തിരഞ്ഞെടുത്ത ചില പരമ്പരാഗത വിമാന രൂപകൽപ്പനകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഡിസൈൻ എയറോഡൈനാമിക് കാര്യക്ഷമത 40 ശതമാനം വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനിയുടെ പ്രാരംഭ പഠനങ്ങൾ വ്യക്തമാക്കുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഹെലികോപ്റ്ററിനെപ്പോലെ ലംബമായി ഉയരാനും പിന്നീട് വിമാനത്തെപ്പോലെ മുന്നോട്ട് പറക്കാനും സാധിക്കുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) സാങ്കേതികവിദ്യയാണ് ഈ എയർ ടാക്സിയിൽ ഉപയോഗിക്കുന്നത്. ഇതിനായി റോട്ടറുകളുടെ ദിശ മാറ്റാൻ കഴിയുന്ന സംവിധാനമാണ് നൽകിയിരിക്കുന്നത്. ടേക്ക്-ഓഫ് സമയത്ത് താഴേക്ക് മർദ്ദം ചെലുത്തുന്ന ഇവ, വിമാനം മുന്നോട്ട് പറക്കുമ്പോൾ അതിനനുസരിച്ച് ദിശ മാറുന്നു. ഈ എയർ ടാക്സിയിൽ എട്ട് റോട്ടറുകൾ ഉണ്ടായിരിക്കുമെന്നും, രണ്ടോ മൂന്നോ റോട്ടറുകൾ തകരാറിലായാൽ പോലും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയുമെന്നും കമ്പനി സി.ഇ.ഒ കുൽജീത് സിംഗ് സന്ധു വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിൽ നിന്ന് ഗുഗ്രാമിലേക്കുള്ള യാത്രാ സമയം ഗതാഗതക്കുരുക്കിൽപ്പെടാതെ ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ സാധ്യമാക്കുക എന്നതാണ് ഇത്തരം ഇലക്ട്രിക് എയർ ടാക്സികൾ ലക്ഷ്യമിടുന്നത്. സാധാരണ ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് ശബ്ദം വളരെ കുറവായിരിക്കുമെന്നും നേരിട്ടുള്ള കാർബൺ മലിനീകരണം ഉണ്ടാകില്ലെന്നും ഇതിന്റെ പ്രത്യേകതകളാണ്. ഡൽഹിയിൽ 500 രൂപയോ അതിൽ താഴെയോ പ്രാരംഭ നിരക്കിൽ സർവീസ് നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. എങ്കിലും യാത്രാ ദൂരവും പ്രവർത്തനച്ചെലവുകളും അടിസ്ഥാനമാക്കി മാത്രമേ അന്തിമ നിരക്കുകൾ തീരുമാനിക്കപ്പെടുകയുള്ളൂ. തുടക്കത്തിൽ മൂന്ന് വർഷത്തേക്ക് പൈലറ്റിന്റെ സഹായത്തോടെ സർവീസ് നടത്തുന്ന വിമാനം, പിന്നീട് പൂർണ്ണമായും ഓട്ടോണമസ് അഥവാ പൈലറ്റില്ലാത്ത പറക്കലുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്.

ആദ്യം ലിഥിയം-അയോൺ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ഒറ്റച്ചാർജിൽ 90 മിനിറ്റ് അല്ലെങ്കിൽ 300 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്നതുമായ മോഡലുമാണ് കമ്പനി വികസിപ്പിക്കുന്നത്. കൂടാതെ 800 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന ഹൈഡ്രജൻ ഫ്യുവൽ-സെൽ മോഡലും ഭാവി ലക്ഷ്യങ്ങളിലുണ്ട്. കഴിഞ്ഞ 2025 ജൂണിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (DGCA) നിന്ന് ഡിസൈൻ ഓർഗനൈസേഷൻ അംഗീകാരം നേടിയ കമ്പനി, ടൈപ്പ് സർട്ടിഫിക്കേഷനായുള്ള അപേക്ഷ 2026 ജനുവരിയിൽ സമർപ്പിച്ചിട്ടുണ്ട്. എയർ ടാക്സി സർവീസുകൾ യാഥാർത്ഥ്യമാകുന്നതിന് വിമാനങ്ങളുടെ വികസനത്തോടൊപ്പം റൂഫ്‌ടോപ്പ് വെർട്ടിപോർട്ടുകൾ അടക്കമുള്ള ഗ്രൗണ്ട് അടിസ്ഥാന സൗകര്യങ്ങളും നഗരങ്ങളിൽ സജ്ജീകരിക്കേണ്ടതുണ്ട്. ആഭ്യന്തര വ്യോമയാന സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം നൂതന ചുവടുവെപ്പുകൾ വരും വർഷങ്ങളിൽ ഇന്ത്യയുടെ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: AIR TAXI
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies