Friday, November 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

by Brave India Desk
Nov 27, 2026, 10:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലുള്ള ജബ്ല ഉൾപ്പെടെയുള്ള ആദിവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ പാസ്റ്റർമാർക്കും വൈദികർക്കും കന്യാസ്ത്രീകൾക്കും പ്രവേശനം വിലക്കിക്കൊണ്ട് ഗ്രാമസഭകൾ പ്രമേയം പാസാക്കുകയും ഗ്രാമകവാടങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകി ഗ്രാമീണരെ മതം മാറ്റുന്ന പ്രവണതയ്ക്ക് അറുതി വരുത്താനാണ് ഈ കർശന നടപടി. സോഗഡ, ചഡിയ, ഡൂമർടോലി, ടെമ്പു തുടങ്ങിയ പഞ്ചായത്തുകളിലും സമാനമായ രീതിയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യവും ആചാരങ്ങളും ആദിവാസി സ്വത്വവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, പുറത്തുനിന്നുള്ള മതപ്രചാരകരുടെ ഇടപെടലുകൾ ഗ്രാമത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്നുവെന്നും സോഗഡ സർപഞ്ച് ബന്ദോ ബായി ഉൾപ്പെടെയുള്ള പ്രാദേശിക ജനപ്രതിനിധികൾ വ്യക്തമാക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളും പെസ (PESA) നിയമവും പഞ്ചായത്തീരാജ് നിയമത്തിലെ 129 (ജി) വകുപ്പും ആദിവാസി സമൂഹത്തിന് നൽകുന്ന സ്വയംഭരണ അവകാശങ്ങൾ ഉപയോഗിച്ചാണ് ഗ്രാമസഭകൾ ഈ തീരുമാനമെടുത്തത്. ഗ്രാമവാസികളുടെ സംസ്കാരവും വിശ്വാസങ്ങളും സംരക്ഷിക്കാൻ അവർക്ക് പൂർണ്ണ അവകാശമുണ്ടെന്ന് ജഷ്പൂർ എംഎൽഎ റായ്മുനി ഭഗത് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. മതപരിവർത്തന പ്രവർത്തനങ്ങൾക്കായി എത്തുന്നവരെ തടയുന്നതിലൂടെ തങ്ങളുടെ തനതായ ജീവിതരീതികൾ നശിച്ചുപോകാതെ കാക്കാനാണ് ഗ്രാമസഭകൾ ശ്രമിക്കുന്നത്.
നേരത്തെ ബസ്തർ മേഖലയിലെ അൻപതിലധികം ഗ്രാമപഞ്ചായത്തുകളിലും സുക്മ ജില്ലയിലും മതപരിവർത്തനത്തിനെതിരെ സമാനമായ പ്രമേയങ്ങൾ പാസാക്കിയിരുന്നു. വരും ദിവസങ്ങളിൽ ജഷ്പൂരിലെ കൂടുതൽ ഗ്രാമങ്ങളിലേക്ക് ഈ പ്രതിരോധ നീക്കം വ്യാപിപ്പിക്കാനാണ് ആദിവാസി സമൂഹത്തിന്റെ തീരുമാനം.

Stories you may like

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

എന്നാൽ ഈ നടപടിക്കെതിരെ ഛത്തീസ്ഗഡ് ക്രിസ്ത്യൻ ആദിവാസി മഹാസഭ ജില്ലാ ഭരണകൂടത്തിന് പരാതി നൽകി. നവംബർ 25-ന് ജില്ലാ കളക്ടർക്കും എസ്എസ്പിക്കും നിവേദനം നൽകിയ മഹാസഭ, ഗ്രാമസഭകളുടെ പേരിൽ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാനുള്ള അവകാശത്തിൽ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രാമവാസികൾ.

Tags: Against conversionanti conversionChattisgarhjashpur tribal village banned pastorsTRIBAL COMMUNITY
Share
Tweet
Send
Share

Latest stories from this section

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിലപാട് മയപ്പെടുത്തി ഡിഎംകെ; പുതിയ കരട് അംഗീകരിക്കുമെന്ന് സൂചന

മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിലപാട് മയപ്പെടുത്തി ഡിഎംകെ; പുതിയ കരട് അംഗീകരിക്കുമെന്ന് സൂചന

Latest News

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

മാനസിക അടിമത്തത്തിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ അധിനിവേശ വിമോചനം; ‘ലോക്മന്ഥൻ 2026’ പുസ്തക പ്രകാശനത്തിൽ അർജുൻ റാം മേഘ്‌വാൾ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, മോശമായി പെരുമാറി ; മദ്രാസ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ടിവികെ എംഎൽഎ അറസ്റ്റിൽ

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മണ്ഡല പുനർനിർണ്ണയ ബില്ലിൽ ഇൻഡി സഖ്യത്തിൽ വിള്ളൽ; ബില്ലിനെ പിന്തുണയ്ക്കുമെന്ന് എൻസിപി ശരദ് പവാർ വിഭാഗം

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

മോസ്കോയിൽ പുടിനൊപ്പം സെൽഫിയുമായി ‘ഇന്ത്യയുടെ എഐ കിഡ്’; ലോകശ്രദ്ധ നേടി മലയാളി പ്രതിഭ റൗൾ ജോൺ അജു

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

പ്രതിപക്ഷ നേതാവിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; ബംഗാളിൽ തൃണമൂൽ വിമതർക്ക് തിരിച്ചടി

Sunil Gavaskar gives advice to 15-year-old Vaibhav Suryavanshi citing Sachin Tendulkar after his 204 off 53 balls in Rising Stars Asia Cup 2026

ഓൺ-സൈഡിൽ നിന്ന് ‘ഓൾ-റൗണ്ട് ഡിസ്ട്രോയറിലേക്ക്’; വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വളർച്ചയെ പ്രശംസിച്ച് സുനിൽ ഗവാസ്കർ

Jasprit Bumrah goes wicketless on Day 1 of IND vs NZ Christchurch Test as Dinesh Karthik analyzes his action and India's third slip error

പഴയ ആക്ഷനിലേക്ക് മടങ്ങിയിട്ടും വിക്കറ്റില്ല! ഹാഗ്ലി ഓവലിൽ ബുംറയ്ക്ക് സംഭവിച്ചതെന്ത്? തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies