തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവ് ഏർപ്പെടുത്തിയാലും സംസ്ഥാനത്ത് തത്കാലം പൊതുഗതാഗതം അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ലെന്നും ഹോട്ട് സ്പോട്ട് മേഖലകളിൽ ഒരിളവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങൾ സംസ്ഥാനം കർശനമായി പാലിക്കും. കോട്ടയം, കണ്ണൂർ ജില്ലകളെ റെഡ്സോണിലുൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. മെയ് 3നു ശേഷവും ഇവിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്നും ടോം ജോസ് അറിയിച്ചു.
എറണാകുളവും വയനാടും മാത്രമാണ് ഗ്രീൻ സോണിലുള്ള ജില്ലകൾ. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്.
Discussion about this post