ഡൽഹി : രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി 90 ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.11 സംസ്ഥാനങ്ങളിലായാണ് മാവോയിസ്റ്റ് ഭീകരരുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ മൂന്ന് ജില്ലകളിലാണ് മാവോവാദികളുടെ പ്രവർത്തനങ്ങൾ ശക്തം.19 ജില്ലകളിൽ സജീവ പ്രവർത്തനം ഉള്ള ജാർഖണ്ഡ് ആണ് ഏറ്റവുമധികം മാവോയിസ്റ്റ് ഭീഷണി നേരിടുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢിയാണ് ഇക്കാര്യം രാജ്യസഭയിൽ പ്രസ്താവിച്ചത്.2019-ൽ 61 ജില്ലകളിൽ മാത്രമേ ഭീകരരുടെ സജീവ പ്രവർത്തനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ, 4,022 മാവോയിസ്റ്റ് ഭീകരരാണ് ഇതുവരെ കീഴടങ്ങിയിട്ടുള്ളത്.
Discussion about this post