ബ്രിഡ്ജ്ടൗണ്‍: കോവിഡ് വാക്സിൻ അയച്ചതിന് ഇന്ത്യന്‍ ജനതക്കും ഗവണ്മെന്റിനും നന്ദി അറിയിച്ച് ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി. കഴിഞ്ഞ മാസമായിരുന്നു ബാര്‍ബഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്സിന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നത്.
തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷം ഡോസുകള്‍ രാജ്യത്തേക്ക് കയറ്റി അയക്കുകയായിരുന്നു. ഇന്ത്യ കയറ്റി അയച്ച കൊവിഡഷീല്‍ഡ് വാക്സിന്റെ ഡോസുകള്‍ ബാര്‍ബഡോസില്‍ എത്തിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി മോട്ട്ലിയുടെ നന്ദി പ്രകടനം.
2.87 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ബാര്‍ബഡോസില്‍ ഇതുവരെ 1,641 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ 1,274 പേര് രോഗമുക്തരാവുകയും ചെയ്തു.
Discussion about this post