കാൺപൂർ:ഉത്തർപ്രദേശിലെ കാൺപൂർ കാർഡിയോളജി ആശുപത്രിയിൽ വൻ തീപിടുത്തമുണ്ടായി. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. കാർഡിയോളജി ഹോസ്പിറ്റലിന്റെ ഒന്നാം നിലയിലെ ഐസിയുവിലായിരുന്നു തീപിടുത്തം. അപകടത്തിൽ ആളാപായമുണ്ടായതായി റിപ്പോർട്ടില്ല.
രോഗികളെയെല്ലാം ഐസിയുവിൽ നിന്ന് മാറ്റിയിട്ടുണ്ട്. രോഗികളെ കാൺപൂർ മെഡിക്കൽ കോളേജിലെ ഹാലറ്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പോലീസും അഗ്നിശമന സേന വാഹനങ്ങളും സംഭവസ്ഥലത്തുണ്ട്. നീ നിയന്ത്രണവിധേയമാണ്.
രാവിലെ എട്ടുമണിയോടെയാണ് ആശുപത്രിയിൽ തീ പടർന്നുപിടിച്ചത്. ഹാർട്ട് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഐസിയുവിൽ തീ പടരുന്നതായി സൂചനലഭിച്ചു. ഉടൻ തന്നെ രോഗകളെ ഐസിയുവിൽ നിന്ന് മാറ്റുകയായിരുന്നു. അഗ്നിശമന സേനയുടെ ഒൻപത് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റ എല്ലാ രോഗികൾക്കും പെട്ടെന്ന് ചികിത്സ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിനോട് മുഴുവൻമയം സ്ഥിതിഗതികൾ വിലയിരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഡിജി ഫയർ സർവീസ്, കമ്മീഷണർ കാൺപൂർ ഡിവിഷൻ, മെഡിക്കൽ ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള ഉന്നതതല സമിതിയും രൂപീകരിച്ചു.
ഉന്നതതല സമിതി ഉടൻ തന്നെ സ്ഥലത്തെത്തി വസ്തുതകളും പരിശോധിക്കും. എല്ലാ ആശുപത്രികളിലെയും അഗ്നിശമന സേനാ യൂണിറ്റുകൾ ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സമാനമായ സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
Leave a Comment