Kerala

കേരളത്തിൽ കൊവിഡിന് ശമനമില്ല; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12617 പേർക്ക്, 141 മരണം

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817,...

രാമനാട്ടുകര അപകടം; ‘പുറത്ത് വന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ നാടിനെയാകെ ഞെട്ടിക്കുന്നത്’, സിപിഎം-ലീഗ്-എസ്ഡിപിഐ ബന്ധമെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: രാമനാട്ടുകരയില്‍ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എം.- ലീഗ്- എസ്.ഡി.പി.ഐ. ബന്ധമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇത് സംബന്ധിച്ച്‌ ഇപ്പോള്‍...

ലോക്ക്ഡൗണിൽ കാര്യമായ ഇളവുകളില്ല; നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കാര്യമായ ഇളവുകളില്ല. ഒരാഴ്ച കൂടി നിലവിലെ സ്ഥിതി തുടരാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24...

യോഗ്യരായവർ പുറത്ത് നിൽക്കുമ്പോൾ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി; പിന്നിൽ സിപിഎം ശുപാർശയെന്ന് ആരോപണം, മനുഷ്യത്വപരമായ നടപടിയെന്ന് ന്യായീകരിച്ച് ജില്ലാ പഞ്ചായത്ത്

കാസർകോട്: യോഗ്യരായവരെ പുറത്തിരുത്തി പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയ നടപടി വിവാദത്തിൽ. പിന്നിൽ സിപിഎമ്മിന്റെ ശുപാർശയാണ് എന്നാണ് ആരോപണം ഉയരുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ...

കൊവിഡ് രണ്ടാം തരം​ഗം അവസാനിച്ചിട്ടില്ല, മൂന്നാംതരം​ഗഭീഷണിയും; പരീക്ഷ റദ്ദാക്കില്ലെന്ന വാശിയിൽ കേരളം

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗം അവസാനിച്ചിട്ടില്ല. മാത്രമല്ല മൂന്നാം തരംഗ ഭീഷണി നേരിടുമ്പോഴും പ്ലസ് വണ്‍ പരീക്ഷകള്‍ കേരളത്തില്‍ റദ്ദാക്കാനാകില്ലെന്ന് വാശിയിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. പരീക്ഷകള്‍ റദ്ദാക്കണമെന്ന്...

കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു; നവരാത്രി സം​ഗീതമേളയിൽ പാടിയ ആദ്യവനിത

തിരുവനന്തപുരം: വിഖ്യാത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാള്‍ (96) അന്തരിച്ചു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജിലെ ആദ്യ വിദ്യാര്‍ഥിനിയാണ് പൊന്നമ്മാള്‍. അവിടത്തെ ആദ്യ പ്രിന്‍സിപ്പലുമായ അവര്‍...

”രാമനാട്ടുകര അപകടം ചര്‍ച്ചയാവാത്തതിന്റെ കാരണം കേരളത്തിലെ സ്വർണ്ണക്കടത്ത് മാഫിയയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർ ചെറു മീനുകളല്ലാ. അവർ വമ്പൻ സ്രാവുകളാണ്”

അഞ്ജു പാര്‍വതി പ്രഭീഷ് ഇന്ന് പുലർച്ചേ രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരണപ്പെട്ടിരുന്നു. വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചത് ഞെട്ടിക്കുന്ന വാർത്തയായിരുന്നുവെങ്കിലും അതിനേക്കാളേറെ ഗൗരവതരമായ സംഗതിയാണ് മരണപ്പെട്ട...

ആലപ്പുഴയില്‍ 19 വയസുകാരി ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് മൂന്ന് മാസം മുമ്പ്

ആലപ്പുഴ: ആലപ്പുഴയില്‍ വളളിക്കുന്നത്ത് പത്തൊമ്പതുകാരി തൂങ്ങിമരിച്ച നിലയില്‍. വിഷ്‌ണുവിന്‍റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിക്കുളളില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച...

സ്വർണ്ണക്കടത്ത് കേസ്; ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്; ആസൂത്രണം ‘സിപിഎം കമ്മിറ്റി’യെന്ന പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ

കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന...

വിഴിഞ്ഞത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് വെങ്ങാനൂര്‍ സ്വദേശിയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 24 കാരിയായ അര്‍ച്ചനയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച...

‘വിസ്മയയെ മർദ്ദിച്ചിരുന്നു‘; കിരണിന്റെ നിർണ്ണായക മൊഴി പുറത്ത്

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് കിരണിന്റെ നിർണ്ണായക മൊഴി പുറത്ത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. എന്നാൽ മരിക്കുന്നതിന്റെ തലേന്ന് മര്‍ദിച്ചിട്ടില്ലെന്നും...

വയോധികയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ വെട്ടിക്കൊലപ്പെടുത്തി. വെമ്പായത്തായിരുന്നു സംഭവം.  ചീരാണിക്കര സ്വദേശി സരോജം ആണ് കൊല്ലപ്പെട്ടത്. 62 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക്...

പ്രതിസന്ധിയിൽ തണലായി സേവാഭാരതി; പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി, വാഹനത്തിന്റെ താക്കോൽ ദാനം നടന്നു

കൊല്ലം: കൊവിഡ് കാലത്ത് സേവന പാതയിൽ വഴിവിളക്കായി സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തിൽ കൊല്ലം ഉമ്മന്നൂർ പഞ്ചായത്തിലെ വിവിധ പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കി. സമിതി പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു....

രാജ്യത്തിന് ഭീഷണിയായി കേരളത്തിലെ സ്വർണ്ണക്കടത്ത് സംഘങ്ങൾ; മുഹമ്മദ് ഷഫീഖിൽ നിന്നും പിടികൂടിയത് ഒരു കോടി 11 ലക്ഷത്തിന്റെ സ്വർണ്ണം, രാമനാട്ടുകര സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ സുഫിയാനെന്ന് സൂചന

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മിക്ക വാഹനാപകടങ്ങളും വിരൽ ചൂണ്ടുന്നത് സ്വർണ്ണക്കടത്ത് സംഘങ്ങളിലേക്കാണ്. രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസം...

കിരൺ കുമാറിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും; ആദ്യ പരാതി ഒത്തുതീർപ്പാക്കിയ ഉദ്യോഗസ്ഥരും കുടുങ്ങും

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായ ഭർത്താവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരൺ കുമാറിനെതിരെ സ്ത്രീപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും. നിലവിൽ ഇയാളെ...

പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കായലും കയറും, ചാമരം,...

‘കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവം’ ; രാമനാട്ടുകര വാഹനാപകടത്തിന്റെ ദുരൂഹതയിൽ പ്രതികരിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. രാമനാട്ടുകരയിലെ ദുരൂഹമായ വാഹനാപകടത്തെ കുറിച്ച് തന്റെ...

കേരളത്തിൽ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി; രോഗം സ്ഥിരീകരിച്ചത് പാലക്കാട് ജില്ലയിലും പത്തനംതിട്ട ജില്ലയിലും ; അതീവ ജാഗ്രതയോടെ ആരോഗ്യ വകുപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു. പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്....

ലാബ്‌ ഉടമകളുടെ ഹര്‍ജി തള്ളി; ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചത് ശരി വെച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ്‌ ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനാ നിരക്ക് കുറച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടേണ്ട...