കൊൽക്കത്ത: താലിബാനിൽ ചേരാൻ ഇന്ത്യ വഴി നുഴഞ്ഞു കയറാൻ ബംഗ്ലാദേശികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പൊലീസ് ഇന്ത്യക്ക് വിവരം കൈമാറി.
ഇന്ത്യ വഴി നുഴഞ്ഞു കയറാൻ ബംഗ്ലാദേശ് പൗരന്മാർ തയ്യാറെടുക്കുന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ ബി എസ് എഫ് സുരക്ഷ ശക്തമാക്കി. ഇത്തരത്തിലുള്ള നീക്കങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പിടിക്കപ്പെടുന്നവർക്ക് യാതൊരു ഇളവും ലഭിക്കില്ലെന്നും ബി എസ് എഫ് അറിയിച്ചു.
താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതില്‍ ബംഗ്ലാദേശിലെ തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍ ആഹ്ലാദത്തിലാണ്. മുന്‍പും ബംഗ്ലാദേശില്‍ നിന്ന് താലിബാനില്‍ ചേരാന്‍ യുവാക്കള്‍ നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്.










