മലപ്പുറം: പഠിക്കാൻ ഫോണില്ലെന്ന് പരാതി പറഞ്ഞ പത്താം ക്ലാസുകാരിയെ അമ്പരപ്പിച്ച് സുരേഷ് ഗോപി എം പി. സ്മാർട് ഫോണും പലഹാരങ്ങളുമായാണ് കൊച്ചിയിൽ നിന്നും സുരേഷ് ഗോപി മലപ്പുറത്തുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക പരാധീനത കാരണം പാതി മുടങ്ങിയ പെൺകുട്ടിയുടെ വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്താണ് പ്രിയ നടൻ യാത്ര പറഞ്ഞിറങ്ങിയത്.
പെൺകുട്ടിയുടെ പരാതി കേട്ടപ്പോൾ, വിഷമിക്കേണ്ടെന്നും വഴിയുണ്ടാക്കാമെന്നുമായിരുന്നു താരത്തിന്റെ മറുപടി. വിദ്യാർഥിനിയുടെ പേരും മറ്റ് വിവരങ്ങളും അദ്ദേഹം ചോദിച്ച് മനസ്സിലാക്കി. എന്നാൽ ഇത്ര പെട്ടെന്ന് സഹായഹസ്തവുമായി മലയാളത്തിന്റെ സൂപ്പർ താരം വീട്ടിലെത്തുമെന്ന് പെൺകുട്ടി പ്രതീക്ഷിച്ചില്ല.
പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴി കുണ്ടും കുഴിയും ചെളിയും നിറഞ്ഞതായിരുന്നു. ഈ വഴിയെ പ്രിയ നടൻ എത്തിയപ്പോൾ കൃതജ്ഞത കൊണ്ട് പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞു. സുരേഷ് ഗോപിയുടെ വരവ് നാട്ടുകാരെയും ബന്ധുക്കളെയും അമ്പരപ്പിച്ചു.
Discussion about this post