Monday, December 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

സംഹാര മൂർത്തിയായ ശിവനും ശിവലിംഗത്തിന്റെ പ്രാധാന്യവും (വീഡിയോ)

by Brave India Desk
Dec 5, 2021, 09:53 pm IST
in Video
Share on FacebookTweetWhatsAppTelegram

ഹിന്ദു ദേവതാ സങ്കല്പങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള സ്ഥാനമാണ് ശിവലിംഗത്തിനുള്ളത്. സംഹാര മൂർത്തിയായ ശിവ ഭഗവാനെ പ്രാർത്ഥിച്ചാൽ ജീവിതത്തിലെ സകല ദുരിതങ്ങളും ഒഴിഞ്ഞ് പോകും എന്നതാണ് വിശ്വാസം. മുപ്പത്തി മുക്കോടി ദേവകൾ ഹിന്ദു പുരാണത്തിലുള്ളതായി കഥകളുണ്ട്. ഇതിൽ  ശിവഭഗവാനെ പ്രതിനിധീകരിക്കുന്ന ചിഹ്നമാണ് ശിവലിംഗം. ദേവന്മാരുടെ ഇടയില്‍ ഏറ്റവും പ്രഭാവമുള്ള ശിവന്റെ പേരില്‍ പണികഴിപ്പിക്കപ്പെടുന്ന അമ്പലങ്ങളിലെല്ലാം ഇഹലോകത്തിലെയും പരലോകത്തിലെയും സര്‍വ്വ ഊര്‍ജ്ജങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ടാണ്  ശിവലിംഗം ഉണ്ടാക്കാറുള്ളത്.

ഹിന്ദു മതാചാരപ്രകാരം ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ബ്രഹ്മാവ്, വിഷ്‌ണു, മഹേശ്വരന്‍മാരില്‍ ശിവനാണ്‌ സംഹാരമൂര്‍ത്തി. എന്നാല്‍ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ സംഹാരം മാത്രമല്ല ശിവൻ ചെയ്യുന്നത് എന്നുള്ളതാണ്. ശൈവ സമ്പ്രദായത്തിലെ പാരമ്പര്യപ്രകാരം പ്രപഞ്ചം നിർമ്മിക്കുന്നതും പരിപാലിക്കുന്നതും പരിവർത്തനം ചെയ്യുന്നതും എല്ലാം ശിവനാണ്. ശക്തി സമ്പ്രദായത്തിലെ വിശ്വാസപ്രകാരം ഊർജ്ജവും ക്രിയാത്മക ശക്തിയും ഒരു ദേവിയാണ്. ശിവന്റെ ഭാര്യയായ പാർവ്വതി (സതി) യാണ് ഈ ദേവി. പാർവ്വതി ശിവന്റെ തുല്യ പൂരക പങ്കാളിയാണ്. സ്മാർത്ത പാരമ്പര്യത്തിലെ പഞ്ചതാനപൂജയിലുള്ള അഞ്ച് തുല്യ ദൈവങ്ങളിൽ ഒരാളാണ് ശിവൻ.

Stories you may like

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കൈലാസ പർവതത്തിൽ സന്യാസ ജീവിതം നയിക്കുന്ന യോഗിയായും കൂടാതെ ഭാര്യ പാർവതിയും മക്കളായ ഗണേശനും കാർത്തികേയനും ഉള്ള ഒരു ഗൃഹസ്ഥാശ്രമി എന്ന നിലയിലും അദ്ദേഹത്തെ ചിത്രീകരിക്കുന്നു. എന്നാൽ ഭയാനകമായ ചിത്രീകരണങ്ങളിൽ, പലപ്പോഴും ദുഷ്ടശക്തികളെയും പിശാചുക്കളെയും കൊല്ലുന്നതായി ചിത്രീകരിക്കുന്നു. യോഗ, ധ്യാനം, കല എന്നിവയുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ശിവനെ ആദിയോഗി ശിവ എന്നും അറിയപ്പെടുന്നു.

കഴുത്തിലെ സർപ്പം, അലങ്കരിച്ച ചന്ദ്രക്കല , മുടിയിൽ നിന്ന് ഒഴുകുന്ന വിശുദ്ധ ഗംഗാ നദി, നെറ്റിയിലെ മൂന്നാമത്തെ കണ്ണ് , ത്രിശൂൽ അല്ലെങ്കിൽ ത്രിശൂലം, ഡമാരു (ഡ്രം) എന്നിവയാണ് ശിവന്റെ പ്രതിരൂപങ്ങൾ. സാധാരണയായി ലിംഗത്തിന്റെ രൂപത്തിലാണ് അദ്ദേഹത്തെ ആരാധിക്കുന്നത്. ഇന്ത്യ , നേപ്പാൾ , ശ്രീലങ്ക എന്നിവിടങ്ങളിൽ ഹിന്ദുക്കൾ പരക്കെ ആരാധിക്കുന്ന ദൈവമാണ് ശിവൻ. ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. ലിംഗം “എന്ന വാക്കിന്റെ സംസ്കൃത അർഥം അടയാളം (ചിഹ്നം ) എന്നാണ്. ആദ്യം ഉണ്ടായ മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക.

ലോകത്ത് പല വലിപ്പത്തിലുള്ള ശിവലിംഗങ്ങളും ഉണ്ടാക്കാറുണ്ട്. പല അമ്പലങ്ങളിലും അതിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കും ശിവലിംഗങ്ങൾ പ്രതിഷ്ഠിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്  നമ്മുടെ കൊച്ചു കേരളത്തിലാണ്. തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്ക് സമീപമുള്ള ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രത്തിലാണ് ഈ ശിവലിംഗം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഒട്ടേറെ വ്യത്യസ്തതകൾ ഈ ക്ഷേത്രത്തിനുണ്ട് .ശിവനും പാർവ്വതിയുമാണ് ഈ ലോകത്തെ മുഴുവനും നിയന്ത്രിക്കുന്നത് എന്ന് അർത്ഥമുള്ള രാശിചക്രങ്ങളും ശ്രീകോവിലിലേക്കുള്ള കവാടത്തിൽ കൊത്തിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള നാല് കവാടങ്ങളിൽ ഓരോന്നിനു മുകളിൽ ഓരോ ഗോപുരവും കാണാൻ സാധിക്കും.ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറേ ഭാഗത്തായിട്ടാണ്. 111 അടിയാണ് ഉയരം. ഏഴു വർഷത്തോളം വ്രതശുദ്ധിയോടെ മഠത്തിൽ തങ്ങിയ 30 കൊത്തുവേലക്കാരുടെ പ്രയത്നത്തിലാണ് ഈ ശിവലിംഗം പൂർത്തിയാക്കിയത്.

ത്രിമൂർത്തികളിൽ ഏറ്റവും ശക്തനാണ് ശിവ ഭഗവാൻ. ക്ഷിപ്ര കോപിയും ഒപ്പം ക്ഷിപ്ര പ്രസാദിയും. ആ പാദങ്ങളിൽ നമിക്കുന്നവർക്ക് എന്നും ജീവിത വിജയവും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.

Tags: videoLord Siva
Share3TweetSendShare

Latest stories from this section

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

Discussion about this post

Latest News

സർക്കാരിന് തിരിച്ചടി ; ശബരിമല വിമാനത്താവളം ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

സർക്കാരിന് തിരിച്ചടി ; ശബരിമല വിമാനത്താവളം ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി

ബാക്കി ബോളർമാർ വിക്കറ്റ് എടുക്കുമ്പോൾ സന്തോഷിക്കുന്നവർ അവന്റെ കാര്യം വരുമ്പോൾ ഒന്ന് ആലോചിക്കും, എല്ലാത്തിനും കാരണം ബോളറുടെ ആ പ്രശ്നം; സംഭവം ഇങ്ങനെ

ബാക്കി ബോളർമാർ വിക്കറ്റ് എടുക്കുമ്പോൾ സന്തോഷിക്കുന്നവർ അവന്റെ കാര്യം വരുമ്പോൾ ഒന്ന് ആലോചിക്കും, എല്ലാത്തിനും കാരണം ബോളറുടെ ആ പ്രശ്നം; സംഭവം ഇങ്ങനെ

രാഷ്ട്രപതി അംഗീകാരം നൽകി ; ജി റാം ജി ബിൽ നിയമമായി

രാഷ്ട്രപതി അംഗീകാരം നൽകി ; ജി റാം ജി ബിൽ നിയമമായി

ബിസിസിഐ ആ താരത്തോട് ചെയ്തത് ചതി തന്നെ, തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

ബിസിസിഐ ആ താരത്തോട് ചെയ്തത് ചതി തന്നെ, തുറന്നടിച്ച് ദിനേശ് കാർത്തിക്ക്

10,601 കോടി ചിലവിൽ അസമിൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ; മുഴുവൻ വടക്ക് കിഴക്കൻ മേഖലയ്ക്കും ഗുണം ചെയ്യും ; തറക്കല്ലിട്ട് പ്രധാനമന്ത്രി മോദി

10,601 കോടി ചിലവിൽ അസമിൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ കമ്പനി ; മുഴുവൻ വടക്ക് കിഴക്കൻ മേഖലയ്ക്കും ഗുണം ചെയ്യും ; തറക്കല്ലിട്ട് പ്രധാനമന്ത്രി മോദി

ഇഷാനെയും സുന്ദറിനെയും ഒഴിവാക്കി പകരം അവന്മാരെ രണ്ടുപേരെയും ഉൾപ്പെട്ടിരുന്നെങ്കിൽ സെറ്റായേനെ, ലോകകപ്പ് ടീമിനെക്കുറിച്ച് വസീം ജാഫർ

ഇഷാനെയും സുന്ദറിനെയും ഒഴിവാക്കി പകരം അവന്മാരെ രണ്ടുപേരെയും ഉൾപ്പെട്ടിരുന്നെങ്കിൽ സെറ്റായേനെ, ലോകകപ്പ് ടീമിനെക്കുറിച്ച് വസീം ജാഫർ

അസമീസ് ദേശീയതയുടെ ഹൃദയത്തിൽ തൊട്ട് മോദി ;  സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിച്ചു ; അസം പ്രക്ഷോഭത്തിലെ 860 രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

അസമീസ് ദേശീയതയുടെ ഹൃദയത്തിൽ തൊട്ട് മോദി ;  സ്വാഹിദ് സ്മാരക ക്ഷേത്രം സന്ദർശിച്ചു ; അസം പ്രക്ഷോഭത്തിലെ 860 രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

നിങ്ങളെന്താണ് ഗംഭീർ ഭായ് ഇല്ലുമിനാറ്റിയോ, 2019 ൽ സഞ്ജുവിനെക്കുറിച്ച് പറഞ്ഞ കാര്യം നടപ്പിലാക്കാൻ കാത്തുനിന്നത് 6 വർഷം; പണി കിട്ടിയത് ഗില്ലിന്

നിങ്ങളെന്താണ് ഗംഭീർ ഭായ് ഇല്ലുമിനാറ്റിയോ, 2019 ൽ സഞ്ജുവിനെക്കുറിച്ച് പറഞ്ഞ കാര്യം നടപ്പിലാക്കാൻ കാത്തുനിന്നത് 6 വർഷം; പണി കിട്ടിയത് ഗില്ലിന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies