Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Video

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

by Brave India Desk
Jul 3, 2026, 12:23 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുറഞ്ഞ നിരക്കിൽ തുടരുകയാണെങ്കിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടായേക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പൂരി. ആഗോള വിപണിയിലെ ഈ അനുകൂല സാഹചര്യം അടുത്ത കുറച്ചു ആഴ്ചകൾ കൂടി തുടരുകയാണെങ്കിൽ ഇന്ധനവില കുറയ്ക്കുന്നത് സർക്കാരിന് പരിഗണിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ അവസാനിച്ചതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 71 ഡോളറിന് താഴേക്ക് പതിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ നടത്തിയ പരോക്ഷ ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി ഖത്തർ വ്യക്തമാക്കിയതോടെയാണ് ആഗോള എണ്ണവിലയിൽ ഈ ഇടിവുണ്ടായത്. എന്നാൽ രാജ്യാന്തര വിപണിയിൽ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ പെട്രോൾ വില കുറയുന്നില്ല എന്ന ചോദ്യത്തിന് മന്ത്രി കൃത്യമായ മറുപടി നൽകി.

Stories you may like

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഇന്ത്യയിലെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ നിലവിൽ പ്രോസസ്സ് ചെയ്യുന്നത് പടിഞ്ഞാറൻ ഏഷ്യൻ പ്രതിസന്ധിയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ കൂടിയ വിലയ്ക്ക് വാങ്ങിയ എണ്ണയാണ്. എണ്ണ കമ്പനികൾ സാധാരണയായി കുറഞ്ഞത് രണ്ട് മാസം മുൻപെങ്കിലും ക്രൂഡ് ഓയിൽ വാങ്ങി സംഭരിച്ച ശേഷമാണ് അത് ശുദ്ധീകരിച്ച് പെട്രോളും ഡീസലുമായി വിപണിയിലെത്തിക്കുന്നത്.

അതായത്, ഇപ്പോൾ വിപണിയിലുള്ള ഇന്ധനം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിന്റെ തുടക്കത്തിൽ ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ജൂൺ പകുതിയോടെയാണ് അമേരിക്കയും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായതും എണ്ണവില കുറഞ്ഞു തുടങ്ങിയതും. അതിനാൽ, വരും ആഴ്ചകളിലും ആഗോള വിപണിയിൽ ഇതേ കുറഞ്ഞ നിരക്ക് തുടർന്നാൽ മാത്രമേ ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകൂ. കഴിഞ്ഞ ജൂൺ 30 വരെയുള്ള കാലയളവിൽ ഉൽപ്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും എൽപിജിയും വിറ്റഴിച്ചതുവഴി രാജ്യത്തെ എണ്ണ കമ്പനികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടായതായി മന്ത്രി വെളിപ്പെടുത്തി.

“ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും പാചകവാതകവും വിറ്റതിലൂടെ ജൂൺ 30 വരെയുള്ള കാലയളവിൽ എണ്ണ കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഇപ്പോൾ വില കുറഞ്ഞിട്ടുണ്ടെങ്കിലും കമ്പനികൾ ഇപ്പോഴും പഴയ ഉയർന്ന നിരക്കിൽ വാങ്ങിയ ക്രൂഡ് ഓയിലാണ് ശുദ്ധീകരിക്കുന്നത്.”

പടിഞ്ഞാറൻ ഏഷ്യൻ പ്രതിസന്ധി മുൻനിർത്തി നടത്തിയ വാർത്താസമ്മേളനത്തിൽ, മുൻ സാമ്പത്തിക വർഷത്തെ അവസാന പാദവും പുതിയ വർഷത്തെ ആദ്യ പാദവും ഉൾപ്പെടെ എണ്ണ കമ്പനികളുടെ ആകെ അണ്ടർ-റിക്കവറി ( 2.1 ലക്ഷം കോടി രൂപയാണെന്ന് എഎൻഐ റിപ്പോർട്ട് പ്രകാരം മന്ത്രി ഹർദീപ് സിങ് പൂരി കൂട്ടിച്ചേർത്തു. ഭാവിയിലെ ഇത്തരം പ്രതിസന്ധികൾ മറികടക്കാൻ ഇന്ത്യ തങ്ങളുടെ എണ്ണ സംഭരണ ശേഷിവർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായും കേന്ദ്രമന്ത്രി അറിയിച്ചു.

Tags: BJPhardeep singh puriPETROL PRIZE
Share
Tweet
Send
Share

Latest stories from this section

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies