കോഴിക്കോട്: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ പിടിയിലായി. രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണമാണ് പൊലീസ് പിടികൂടിയത്. വിപണിയിൽ ഒന്നര കോടി രൂപ വില വരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ആബിദ്, മലപ്പുറം സ്വദേശി ആസിഫലി എന്നിവരാണ് സ്വർണ്ണം കൊണ്ടുവന്നത്. ഇവരെ സ്വീകരിക്കാനെത്തിയവരെയടക്കം പൊലീസ് പിടികൂടിയിട്ടുണ്ട്.
സ്വർണ്ണക്കടത്തുകാരെ സ്വീകരിക്കാനെത്തിയവർ വന്ന മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Discussion about this post