എറണാകുളം: ഇത്തവണത്തെ സമ്മർ ബംബറിലെ ഒന്നാം സമ്മാനം വിവിധഭാഷാ തൊഴിലാളിയ്ക്ക്. അസം സ്വദേശിയായ ആൽബർട്ട് ട്വിഗ്ഗയ്ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. സിനിമാ നടി രജനി ചാണ്ടിയുടെ വീട്ടിലെ സഹായി ആണ് ആൽബർട്ട് ടിഗ്ഗ.
222282 ആണ് ആൽബർട്ടിന് ഒന്നാം സമ്മാനം നേടിക്കൊടുത്ത ടിക്കറ്റ് നമ്പർ. ആലുവ ചൂണ്ടിയിൽ നിന്നാണ് ആൽബർട്ട് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ചതായി അറിയിച്ചതിന് പിന്നാലെ ടിക്കറ്റ് ബാങ്കിന് കൈമാറി. ആലുവ എസ്ബിഐ കാത്തലിക് സെന്റർ ബ്രാഞ്ചിലാണ് നൽകിയത്. സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ആൽബർട്ട് പ്രതികരിച്ചു.
Discussion about this post