കൊച്ചി : സ്വകാര്യ ബസുകൾക്ക് ഇനി ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി . 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാവില്ല എന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സ്വകാര്യ ബസുകൾക്ക് നിലവിലുളള പെർമിറ്റ് പുതുക്കുകയും ചെയ്യാമെന്നും ഹൈക്കോടതി പറയുന്നുണ്ട്. ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിക്ക് ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനെയും ഇത് പ്രതികൂലമായി ബാധിക്കും,
സ്വകാര്യ ബസുകളുടെ അനധികൃത യാത്ര നിയന്ത്രിക്കാനായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ട് കെഎസ്ആർടിസി രംഗത്തെത്തിയിരുന്നു. 140 കിലോമീറ്ററിന് മുകളിൽ പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകളിലാണ് ഇളവ് അനുവദിച്ചത്. ടേക്ക് ഓവർ സർവീസുകൾക്ക് 30 ശതമാനം നിരക്ക് ഇളവാണ് പ്രഖ്യാപിച്ചത്.
Discussion about this post