മലപ്പുറം: കരിപ്പൂരിൽ ഒന്നര കോടിയോളം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്നാസ്, പട്ടർകുളം സ്വദേശിയായ യാസിം എന്നിവരാണ് സ്വർണം ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത്.










