തൃശ്ശൂർ: നഗരത്തിലെ ശവപ്പെട്ടികൾ നിർമ്മിക്കുന്ന കടയിൽ വൻ അഗ്നിബാധ.
നായരങ്ങാടി നെഹ്റു ബസാറിൽ പ്രവർത്തിക്കുന്ന കടയിലാണ് തീടിത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണയ്ച്ചു.
പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പുലർച്ചെ സമീപത്ത് പ്രവർത്തിക്കുന്ന ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നു. ഇതിൽ നിന്നാണ് തീപിടിത്തം ഉണ്ടായത് എന്നാണ് വിവരം. കടയിൽ നിന്നും തീയും പുകയും ഉയർന്നതോടെ നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം എടുത്താണ് തീ അണച്ചത്. സംഭവത്തിൽ ആളപായമില്ല. ശവപ്പെട്ടി കട പൂർണമായി കത്തി നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കടയുടമ വ്യക്തമാക്കി.
Discussion about this post