മലപ്പുറം: കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിയ്ക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വളാഞ്ചേരിയ്ക്ക് സമീപം ഇന്നലെ രാത്രിയോടെയായിരുന്നു യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
കാഞ്ഞങ്ങാട് – പത്തനംതിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലായിരുന്നു സംഭവം. കണ്ണൂരിൽ നിന്നാണ് യുവതിയും നിസാമുദ്ദീനും ബസിൽ കയറിയത്. യുവതിയ്ക്ക് ശേഷമായിരുന്നു ഇയാൾ ബസിൽ കയറിയത്. തുടർന്ന് യുവതിയുടെ സമീപത്തായി ഇരിക്കുകയായിരുന്നു.
വാഹനം കോഴിക്കോട് എത്തിയതോടെ ഇയാൾ യുവതിയെ ശല്യം ചെയ്യാൻ ആരംഭിച്ചു. ഇതോടെ ഇക്കാര്യം യുവതി കണ്ടക്ടറെ അറിയിച്ചു. തുടർന്ന് കണ്ടക്ടർ ഇയാളെ മാറ്റിയിരുത്തുകയായിരുന്നു.
എന്നാൽ വളാഞ്ചേരിയിൽ എത്തിയപ്പോൾ ഇയാൾ വീണ്ടും യുവതിയുടെ അടുത്തെത്തി. ശേഷം ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ ഡ്രൈവറും മറ്റ് യാത്രികരും ചേർന്ന് തടഞ്ഞുവച്ചു. തുടർന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post