Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

മോരോ ലസ്സിയോ ,ആരോഗ്യത്തിന് കൂടുതല്‍ നല്ലത് ഏതാണ്?

by Brave India Desk
Jun 2, 2023, 05:21 pm IST
in Food
Share on Facebook
Tweet
WhatsAppTelegram

ചൂടുകാലത്ത് ദാഹം ശമിപ്പിക്കാന്‍ പല പാനീയങ്ങളും മാറി മാറി പരീക്ഷിക്കുന്നവരാണ് നമ്മള്‍. കൂട്ടത്തിലാരാ കേമന്‍ എന്ന് ചോദിച്ചാല്‍, നമ്മുടെ നാടന്‍ മോരുംവെള്ളം തന്നെയാണെന്നതില്‍ ഒരു സംശയവും ഇല്ല. ശരീരം തണുപ്പിക്കാന്‍ തൈര് തന്നെയാണ് ബെസ്റ്റ്. പക്ഷേ അത് കാന്താരിയും ചെറിയുള്ളിയും ഇഞ്ചിയും കറിവേപ്പിലയുമൊക്കെ ചതച്ചിട്ട് മോരുംവെള്ളമായി കുടിക്കുന്നതാണോ അതോ മധുരമിട്ട് ലസ്സിയായി കഴിക്കുന്നതാണോ കൂടുതല്‍ നല്ലത്?

മോരുംവെള്ളമായാലും ലസ്സി ആയാലും തൈര് ആണ് അതിന്റെ പ്രധാന ചേരുവ. ചൂടുകാലത്ത് ക്ഷീണമകറ്റി ഉന്മേഷം നേടാന്‍ ഇത് രണ്ടും നല്ലതാണ്. രുചികരമാണെന്നത് മാത്രമല്ല, മോരിലും ലസ്സിയിലും ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നതും ഇവയെ പ്രിയ പാനീയങ്ങളാക്കുന്നു. മോരുംവെള്ളം ഉണ്ടാക്കുമ്പോള്‍ തൈരിലുള്ള ലാക്ടോസ് ലാക്ടിക് ആസിഡ് ആയി മാറുന്നു. അതുകൊണ്ടാണ് അത് പെട്ടെന്ന് ദഹിക്കുന്നത്. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ക്ക് മോരുംവെള്ളം കുടിക്കാവുന്നതാണ്. അതേസമയം ലസ്സി മോരുംവെള്ളത്തേക്കാള്‍ അസിഡിക് ആണ്. തൈരിന് പുറമേ പഞ്ചസാരയും പാലും പഴങ്ങളും ചിലപ്പോള്‍ ലസ്സിയില്‍ ചേര്‍ക്കാറുണ്ട്.

Stories you may like

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

പോഷകഗുണത്തിന്റെ കാര്യത്തില്‍ ഇവ തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല. മോരുംവെള്ളത്തില്‍ ധാരളം പ്രോബയോട്ടിക്‌സ് അടങ്ങിയിരിക്കുന്നു. മോരുംവെള്ളം കുടിക്കുന്നത് പ്രതിരോധശക്തി വര്‍ധിപ്പിക്കും. കാല്‍സ്യം, വൈറ്റമിന്‍ ബി-12, സിങ്ക്, പ്രോട്ടീന്‍ എന്നിവയും മോരില്‍ അടങ്ങിയിരിക്കുന്നു. ദിവസവും മോരുംവെള്ളം കുടിക്കുന്നത് വൈറ്റമിന്‍ ബി-12 അപര്യാപ്തത കുറയ്ക്കാന്‍ വളരെ നല്ലതാണ്.ലസ്സിയില്‍ കാല്‍സ്യത്തിന് പുറമേ, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. ലസ്സിയിലെ കാല്‍സ്യം ശരീരത്തിലെ എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നു. മാത്രമല്ല, ഇതിലെ റൈബോഫ്‌ളാവിന്‍, പൊട്ടാസ്യം എന്നീ ഘടകങ്ങള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലതാണ്.

ഇരുപാനീയങ്ങളിലും ആരോഗ്യത്തിന് ഗുണമുള്ള ഏറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ഇവ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നത് മോരുംവെള്ളമാണ്. ഒരു ഗ്ലാസ് മോരുംവെള്ളത്തില്‍ 40-45 കലോറിയാണ് ഉണ്ടാകുക. അതേസമയം ഒരു ഗ്ലാസ് ലസ്സിയില്‍ ഇത് 150-200 കലോറിയാണ്. കലോറിയുടെ അളവ് അധികമായതിനാല്‍ അമിതമായി ലസ്സി കഴിക്കുന്നത് വണ്ണം വെക്കാന്‍ കാരണമാകും. ആയുര്‍വേദവും മോരുംവെള്ളത്തെയാണ് പിന്തുണയ്ക്കുന്നത്. മോരുംവെള്ളം കഫ ദോഷങ്ങള്‍ വര്‍ധിപ്പിക്കുന്നില്ല. മാത്രമല്ല ലസ്സിയെയോ പാലിനെയോ അപേക്ഷിച്ച് മോരുംവെള്ളത്തില്‍ 50 ശതമാനം കുറവ് കലോറി മാത്രമാണുള്ളത്. മോരുംവെള്ളത്തില്‍ വെള്ളം കൂടി ചേര്‍ക്കുന്നതിനാല്‍ കലോറിയുടെ അളവ് വീണ്ടും കുറയുന്നു.

എന്തായാലും അസിഡിറ്റിയോ അള്‍സറോ ഉള്ളവര്‍ക്ക് കുടിക്കാന്‍ ഏറ്റവും നല്ല പാനീയങ്ങളാണ് മോരുംവെള്ളവും ലസ്സിയും. ഇവ കുടിച്ചാല്‍ ദഹനം എളുപ്പത്തിലാകും.

Tags: Buttermilk vs LassiButtermilkLassiHealthy Drink
Share8
Tweet
SendShare

Latest stories from this section

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies