Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health
Food

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

by Brave India Desk
Jul 6, 2026, 07:25 am IST
in Food
Share on Facebook
Tweet
WhatsApp
Telegram

ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ടേസ്റ്റ്അറ്റ്ലസ് വേൾഡ് ഫുഡ് അവാർഡുകൾ’ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും മികച്ച 100 ഭക്ഷണസംസ്കാരങ്ങളുടെ  ഈ പുതിയ ആഗോള പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനം സ്വന്തമാക്കി. 5.9 ലക്ഷത്തിലധികം വരുന്ന ആളുകളുടെ വോട്ടിംഗും റേറ്റിംഗും വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ 5-ൽ 4.43 പോയിന്റ് നേടിയാണ് ഇന്ത്യ ഈ അഭിമാന നേട്ടം കൈവരിച്ചത്.

ഇറ്റാലിയൻ ഭക്ഷണങ്ങളാണ് ലോകത്ത് ഒന്നാമതെത്തിയത്. ഗ്രീസ്, പെറു, പോർച്ചുഗൽ, സ്പെയിൻ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ. എന്നാൽ ആഗോളതലത്തിൽ തായ്‌ലൻഡ്, ബ്രസീൽ, ദക്ഷിണ കൊറിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളെ പിന്നിലാക്കാൻ ഇന്ത്യയ്ക്കായിട്ടുണ്ട്.

Stories you may like

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

ഇന്ത്യൻ വിഭവങ്ങളെ കേവലം ‘എരിവുള്ളവ’  എന്നതിനപ്പുറം, പല ലെയറുകളുള്ള രുചിക്കൂട്ടുകളുടെ ഒരു വലിയ കലവറയായാണ് ലോകം ഇപ്പോൾ വിലയിരുത്തുന്നത്. ടേസ്റ്റ്അറ്റ്ലസ് പട്ടികയിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ചില പ്രമുഖ ഇന്ത്യൻ വിഭവങ്ങൾ ഇവയാണ്:

ബട്ടർ ഗാർലിക് നാൻ : ലോകത്തിലെ ഏറ്റവും മികച്ച ഫ്ലാറ്റ് ബ്രെഡുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നമ്മടെ സ്വന്തം ബട്ടർ ഗാർലിക് നാൻ.
അമൃത്സരി കുൽച്ച : ലോകത്തിലെ ഏറ്റവും മികച്ച 100 വിഭവങ്ങളുടെ ലിസ്റ്റിൽ 17-ാം റാങ്കോടെ ഇന്ത്യയിൽ നിന്ന് ഏറ്റവും മുന്നിലെത്തിയത് ഈ വിഭവമാണ്.
കേരള പൊറോട്ട : ദക്ഷിണേന്ത്യയുടെ അഭിമാനമായി നമ്മുടെ ലെയർ പൊറോട്ടയും ഉയർന്ന റേറ്റിംഗോടെ പട്ടികയിൽ തിളങ്ങിനിൽക്കുന്നു.
മുർഗ് മഖാനി അഥവാ ബട്ടർ ചിക്കൻ , ഹൈദരാബാദി ബിരിയാണി, ഷാഹി പനീർ എന്നിവയാണ് ലോകശ്രദ്ധ നേടിയ മറ്റ് പ്രധാന വിഭവങ്ങൾ.

ഫുഡ് സിറ്റികളിൽ ‘മുംബൈ’ അഞ്ചാമത്; കോഴിക്കോട് പാരഗണും പട്ടികയിൽ!
രാജ്യങ്ങളുടെ റാങ്കിംഗിന് പുറമെ ലോകത്തിലെ ഏറ്റവും മികച്ച ‘ഫുഡ് സിറ്റികളുടെ’ (Best Food Cities) പട്ടികയിൽ മുംബൈ അഞ്ചാം സ്ഥാനം സ്വന്തമാക്കി ലോകത്തെ ഞെട്ടിച്ചു. വടാപാവ്, പാവ് ഭാജി, ഭേൽപൂരി തുടങ്ങിയ മുംബൈ സ്ട്രീറ്റ് ഫുഡുകളുടെ ജനപ്രീതിയാണ് ഈ നേട്ടത്തിന് കാരണം. അമൃത്സർ, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവയാണ് പട്ടികയിലെ മറ്റ് ഇന്ത്യൻ നഗരങ്ങൾ.

കൂടാതെ, മലബാറിന്റെ തനത് ബിരിയാണി രുചികൾ കൊണ്ട് പ്രശസ്തമായ കോഴിക്കോട്ടെ ‘പാരഗൺ റസ്റ്റോറന്റ്’  ഇന്ത്യയിലെ ഏറ്റവും മികച്ചതും ഐക്കോണിക്കുമായ ഭക്ഷണശാലകളിൽ ഒന്നായി ടേസ്റ്റ്അറ്റ്ലസ് വീണ്ടും തിരഞ്ഞെടുത്തിട്ടുണ്ട്.

പ്രധാന വിഭവങ്ങൾക്ക് പുറമെ ഇന്ത്യൻ മധുരപലഹാരങ്ങളായ കുൽഫിയും , ഫിർനിയും  ആഗോളതലത്തിൽ മികച്ച റേറ്റിംഗ് നേടിയിട്ടുണ്ട്.

Tags: Taste AtlasIndia rank among the world's best cuisinesindia food rank
Share
Tweet
Send
Share

Latest stories from this section

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

മുട്ട പൊട്ടിക്കുമ്പോൾ കാണുന്ന ആ വെളുത്ത നൂൽ എന്താണ്? കളയണോ അതോ കഴിക്കണോ?

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

പാൻകേക്കിലും വാഫിളിലും ഇനി ‘കുനാഫ’ മാജിക്! പുത്തൻ രുചിക്കൂട്ടുകളുമായി ’99 പാൻകേക്സ്’

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

ആകാശയാത്ര ഇനി കൂടുതൽ ആഡംബരമാകും! ലോകോത്തര വൈനുകളും പ്രീമിയം മദ്യശേഖരവുമായി എയർ ഇന്ത്യ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

കനാഫ പിസ്തയും ഒട്ടകപ്പാലും ചേർന്ന അത്ഭുത രുചികൾ; ചോക്ലേറ്റ് പ്രേമികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട യു.എ.ഇ ബ്രാൻഡുകൾ

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies