Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

ചാറ്റ് ചെയ്യാന്‍ മാത്രമല്ല വാട്സ്ആപ്പ്; വാട്സ്ആപ്പില്‍ ചെയ്യാന്‍ കഴിയുന്ന ആറ് കാര്യങ്ങള്‍

by Brave India Desk
Nov 26, 2023, 04:35 pm IST
in Technology
Share on Facebook
Tweet
WhatsAppTelegram

മിക്ക രാജ്യങ്ങളിലും വാട്സ്ആപ്പ് ഏറ്റവും ജനപ്രിയമായ ചാറ്റ് ആപ്ലിക്കേഷനാണ്. ഏറ്റവും ഒടുവില്‍ ഗ്രൂപ്പ് വോയ്സ് ചാറ്റ് പോലുളള സൗകര്യങ്ങള്‍ വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പെയ്‌മെന്റുകള്‍, ഇ-കൊമേഴ്‌സ് എന്നിങ്ങനെ ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങളിലേക്കും വാട്സ്ആപ്പ് തിരിഞ്ഞിരുന്നു. എന്നാല്‍ കേവലം ചാറ്റുകള്‍ക്കപ്പുറം വാട്സ്ആപ്പിലൂടെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഉപകാരപ്രദമായ ആറ് കാര്യങ്ങള്‍ പരിചയപ്പെടാം

വാട്‌സ്ആപ്പ് വഴി യൂബര്‍ ബുക്ക് ചെയ്യാം

Stories you may like

ഗ്യാസ് സ്റ്റൗവിനെ വരെ വെല്ലുന്ന ആ സൂത്രം! ഇൻഡക്ഷനിൽ ഇരിക്കുന്ന പാത്രം മിനിറ്റുകൾക്കകം തിളയ്ക്കുന്നത് എന്തുകൊണ്ട്?

ഹൈസ്പീഡിൽ വളവു തിരിഞ്ഞാലും ട്രെയിൻ മറിയാത്തത് എന്തുകൊണ്ട്? അമ്പരപ്പിക്കുന്ന ആ കാരണം!

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ആയ ഊബറുമായി വാട്‌സ്ആപ്പ് സഹകരിക്കുന്നുണ്ട്. ഊബര്‍ ആപ്പ് ഇല്ലെങ്കിലും വാട്‌സ്ആപ്പ് വഴി നിങ്ങള്‍ക്ക് ടാക്‌സി ബുക്ക് ചെയ്യാം. ഇതിന് ചെയ്യേണ്ടത് ഇത്രമാത്രം:

1. നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ 7292000002 എന്ന നമ്പര്‍ സേവ് ചെയ്യുക
2. ചാറ്റ് തുറന്ന് ‘ഹായ്’ എന്ന് ടെക്സ്റ്റ് ചെയ്യുക
3. നിങ്ങളുടെ പിക്കപ്പ് ലൊക്കേഷനും ഉദ്ദേശിച്ച ലക്ഷ്യസ്ഥാനവും നല്‍കുക
4. നിങ്ങള്‍ക്ക് തല്‍ക്ഷണം നിരക്ക് എസ്റ്റിമേറ്റുകളും ഓഫറുകളും ഡ്രൈവര്‍ നല്‍കും

വാട്‌സ്ആപ്പ് വഴി മെട്രോ ടിക്കറ്റും

ഡല്‍ഹി മെട്രോയാണ് വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി എന്‍സിആറിലും ഗുരുഗ്രാമിലെ റാപ്പിഡ് മെട്രോയിലും വാട്‌സ്ആപ്പ് ടിക്കറ്റ് അവസരമുണ്ട്.
1. 9650855800 എന്ന നമ്പര്‍ സേവ് ചെയ്യുക
2. ‘ഹായ്’ എന്ന് അയയ്ക്കുക
3. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭാഷ തിരഞ്ഞെടുക്കുക
4. ‘ടിക്കറ്റ് വാങ്ങുക’ ടാപ്പ് ചെയ്യുക
5. നിങ്ങളുടെ സ്റ്റേഷന്‍ സ്റ്റോപ്പുകള്‍ നല്‍കുക
6. ആവശ്യമുള്ള ടിക്കറ്റുകളുടെ എണ്ണം തിരഞ്ഞെടുക്കുക
7. യാത്രാ വിശദാംശങ്ങള്‍ നോക്കി പണമടയ്ക്കുക
8. QR ിക്കറ്റ് സ്വീകരിച്ച് സംരക്ഷിക്കുക
എല്ലാ മെട്രോ ലൈനുകളിലും രാവിലെ 6 മുതല്‍ രാത്രി 9 വരെയും എയര്‍പോര്‍ട്ട് ലൈനിന് പുലര്‍ച്ചെ 4 മുതല്‍ രാത്രി 11 വരെയും മാത്രമേ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാകൂ.

ജിയോമാര്‍ട്ട് വഴി പച്ചക്കറി വാങ്ങാം

വാട്‌സ്ആപ്പ് വഴി പലചരക്ക് സാധനങ്ങളും വാങ്ങാം! ജിയോമാര്‍ട്ട് ആണ് ഇതിനുള്ള വഴിയൊരുക്കുന്നത്. അന്‍പതിനായിരത്തിലധികം പ്രോഡക്ടുകളാണ് ജിയോമാര്‍ട്ട് വാട്‌സ്ആപ്പ് വഴി വാങ്ങാന്‍ അവസരമൊരുക്കുന്നത്.

1. +91 79770 79770 എന്ന ജിയോമാര്‍ട്ട് നമ്പര്‍ സേവ് ചെയ്യുക.
2. ഒരു ഹായ് മെസേജ് അയക്കുക.
3.കാറ്റഗറി ബ്രൗസ് ചെയ്‌തോ, ഐറ്റം സെര്‍ച്ച് ചെയ്‌തോ നിങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ സെലക്ട് ചെയ്യാം.
4.സെലക്ട് ചെയ്ത സാധനങ്ങള്‍ ആഡ് കാര്‍ട്ട് ചെയ്യുക.
5.ശേഷം വാട്‌സ്ആപ്പ് പേ വഴി പണം നല്‍കുക.

വാട്‌സ്ആപ്പ് വഴി പണം കൈമാറല്‍

വാട്ട്സ്ആപ്പ് പേയ്മെന്റ് വാലറ്റിലേക്ക് ഒരു ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തുകഴിഞ്ഞാല്‍, യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്ന ആര്‍ക്കും യാതൊരു ഫീസും കൂടാതെ സുരക്ഷിതമായി പണം അയക്കാനും സ്വീകരിക്കാനും കഴിയും.

ആര്‍ക്കാണോ പണം അയക്കുന്നത്, ആ നമ്പര്‍ ചാറ്റില്‍ ഓപ്പണ്‍ ചെയ്യുക. ശേഷം അറ്റാച്ച്‌മെന്റ് ഐകണ്‍ ടാപ് ചെയ്യണം. പെയ്‌മെന്റ് തിരഞ്ഞെടുക്കുക. എത്ര പണമാണോ അയക്കാന്‍ ഉദ്ദേശിക്കുന്നത് അത് ടൈപ് ചെയ്യുക, യുപിഐ പിന്‍ വെരിഫൈ ചെയ്ത് പണം അയക്കാം.

ഡിജിലോക്കറിലെ രേഖകളും വാട്സ്ആപ്പ് വഴി

യാത്രക്കിടെ ഡ്രൈവിങ് ലൈന്‍സ് എടുക്കാന്‍ മറന്നോ? ടെന്‍ഷന്‍ ആവേണ്ട, അവിടേയും വാട്‌സ്ആപ്പ് നിങ്ങളെ സഹായിക്കും. ഡിജിലോക്കറിന്റെ സഹായത്തോടെ, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ് മുതലായ പ്രധാനപ്പട്ട രേഖകള്‍ ഡിജിറ്റില്‍ രൂപത്തില്‍ വാട്‌സ്ആപ്പ് വഴി എടുക്കാന്‍ സാധിക്കും.

ഇതിനുവേണ്ടി ആദ്യം ഡിജിലോക്കര്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഇതുവഴി പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം.

MyGov Helpdesk ചാറ്റ്‌ബോട്ട് നമ്പറായ +919013151515 ലേക്ക് വാട്‌സ്ആപ്പ് വഴി മെസ്സേജ് അയച്ചാല്‍, ഡിജിലോക്കര്‍ ഡോക്യുമെന്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മെനു നിങ്ങള്‍ക്ക് ലഭിക്കും. ഇതില്‍നിന്ന് ഏത് രേഖയാണോ വേണ്ടത് അത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

ഗ്രാമപ്രദേശങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക

ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലുടനീളം പൊതുജനാരോഗ്യ നിരീക്ഷണം ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. ഇത് പരിഹരിക്കാന്‍, വാട്ട്‌സ്ആപ്പില്‍ ഒരു സിഎസ്സി ഹെല്‍ത്ത് സര്‍വീസസ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇത് ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷനുകളും സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കോവിഡ്-19 ഉറവിടങ്ങളും മറ്റും ഇംഗ്ലീഷിലും ഹിന്ദിയിലും പൂര്‍ണ്ണമായും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.

1. +917290055552 എന്നതിലേക്ക് ‘ഹായ്’ എന്ന് ടെക്സ്റ്റ് ചെയ്യുക
2. നിങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ മെനുവില്‍ നിന്ന് തിരഞ്ഞെടുക്കുക
3. നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ഡോക്ടര്‍മാര്‍ക്ക് പ്രസക്തമായ ആരോഗ്യ വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യുക.

Tags: whattsapp
Share1
Tweet
SendShare

Latest stories from this section

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

Discussion about this post

Latest News

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

യുപിഐ പണമിടപാടപാടുകൾക്ക് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്; ബിൽ പാസാക്കി ലോക്സഭ ; 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ബാധകം

ആകാശത്ത് അതിശയമായി അമ്പിളി; സൂപ്പർ ബ്ലൂ മൂൺ ചൊവ്വാഴ്ച ദൃശ്യമാകും

ചന്ദ്രനിൽ പോയാൽ നിമിഷനേരം കൊണ്ട് 10 കിലോയാകും! ഭാരം കുറയ്ക്കാൻ ഇതിലും വലിയ ട്രിക്ക് വേറെയുണ്ടോ?

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള ബന്ധങ്ങൾ ശക്തമാക്കാനൊരുങ്ങി ആർ.എസ്.എസ് : മോഹൻ ഭാഗവത് ഈ മാസം യു.എസിലും കാനഡയിലും സന്ദർശനം നടത്തും

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

ബീറ്റ്‌റൂട്ട് കട്‌ലറ്റും രാജകീയ തലപ്പാവുള്ള സപ്ലയർമാരും! ഇന്ത്യൻ കോഫി ഹൗസ്

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

നിമിഷനേരം കൊണ്ട് ഭാരം പൂജ്യമാകുന്ന ലിഫ്റ്റ് യാത്രകൾ!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

ഫോട്ടോഗ്രാഫി മാത്രമല്ല, ഫിസിക്സും കേമമാണ്! ഡ്രോൺ ഹോവറിംഗ് സീക്രട്ട്!

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

എത്ര കട്ടിയുള്ള ഗ്ലാസും വജ്രം നിസ്സാരമായി മുറിക്കും; കരിയിൽ നിന്ന് പിറന്ന ഈ അസാധാരണ കാഠിന്യത്തിന് പിന്നിലെ ശാസ്ത്രം അറിയാമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies