ബാർബഡോസ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ബൗളർമാർക്ക് മികച്ച തുടക്കം. 177 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കക്ക് 6 ഓവറുകൾ പൂർത്തിയാകുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടമായി.
4 റൺസെടുത്ത ക്യാപ്ടൻ മാർക്രാമിനെ അർഷ്ദീപ് സിംഗ് ഋഷഭ് പന്തിന്റെ കൈകളിൽ എത്തിച്ചു. 4 റൺസെടുത്ത ഓപ്പണർ റീസ ഹെൻഡ്രിക്സിനെ ബൂമ്ര ക്ലീൻ ബൗൾഡാക്കി.
ട്രിസ്റ്റൻ സ്റ്റബ്സിനെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ക്വിന്റൺ ഡി കോക്ക്. ഡി കോക്ക് 21 റൺസുമായും സ്റ്റബ്സ് 13 റൺസുമായും ബാറ്റിംഗ് തുടരുകയാണ്. 6.2 ഓവറിൽ 44 റൺസ് എന്ന നിലയിലാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക.
Discussion about this post