കേരളത്തിൽ ഇന്ന്‌ മുതൽ അതിതീവ്ര മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Published by
Brave India Desk

തിരുവനന്തപുരം: കേരളത്തിൽ ഇന്ന്‌ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുക. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇന്നലെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ്.

മധ്യ ബംഗൾ ഉൾക്കടലിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം വടക്കു ദിശയിലേക്കാണ്  നീങ്ങുന്നത്. ഇത് തിങ്കളാഴ്ച്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ, ഝാർഖണ്ഡ്, ഛത്തീസ്ഖഡ് മേഖലയിലേക്ക് നീങ്ങിയേക്കും.

Share
Leave a Comment