ബെയ്ജിംഗ്: ആയുർദൈർഘ്യം പൊതുവെ കുറഞ്ഞ സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്നത്തെ കാലത്ത് 60 വയസ്സ് പിന്നിടുക എന്നത് തന്നെ വലിയ കാര്യമാണ്. എന്നാൽ തന്റെ ജീവിത്തിൽ 124 വർഷങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഒരു മുത്തശ്ശിയുണ്ട് ചൈനയിൽ. ക്യു ചാഷി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ചിട്ടയായ ജീവിതമാണ് മുത്തശ്ശിയുടെ ദീർഘായുസിന് കാരണം.
ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിലെ നാൻചോംഗ് സിറ്റിയാണ് ക്യു ചാഷിയുടെ ജന്മദേശം. 1901 ജനുവരി 1 ന് ആയിരുന്നു ക്യു ചാഷി ജനിച്ചത്. 1901 എന്നത് പുതിയ നൂറ്റാണ്ടിന്റെ തുടക്കം കൂടിയാണ്. രണ്ട് വ്യത്യസ്ത നൂറ്റാണ്ടിൽ ജീവിച്ച ഒരു വ്യക്തി കൂടിയാണ് ക്യു ചാഷി. സെമി- കൊളോണിയൽ, സെമി- ഫ്യൂഡൽ ഭരണത്തിലാണ് ക്യു ചാഷി ജനിച്ചത്. ഇതിന് ശേഷം ലോകത്തുണ്ടായ എല്ലാ മാറ്റങ്ങൾക്കും ക്യു ചാഷി സാക്ഷിയായി.
ആറ് തലമുറകളിൽപ്പെട്ട ആളുകൾ ആണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉള്ളത്. ഇതിൽ മകളും കൊച്ചുമക്കളും അവരുടെ കൊച്ചുമക്കളും ഉൾപ്പെടുന്നു. എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് ക്യു ചാഷിയുടെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
ചിട്ടയായ ഭക്ഷണ രീതിയാണ് ക്യു ചാഷിയുടെ ദീർഘായുസിന് കാരണം. ഒരു ദിവസം മൂന്ന് നേരം അവർ ചോറ് കഴിക്കും. മത്തങ്ങയും ചോളവും കൊണ്ടുള്ള കഞ്ഞിയാണ് മറ്റൊരു ഭക്ഷണം. ഭക്ഷണം കഴിച്ച ശേഷം അൽപ്പം നടക്കും. ഈ പ്രായത്തിലും ക്യു ചാഷി വീട്ടുജോലികൾ ചെയ്യാറുണ്ട്. പക്ഷികൾക്ക് അവർ ഭക്ഷണം നൽകും. വാർദ്ധക്യത്തിന്റെ അവശതകൾ ഒന്നും തന്നെ ക്യു ചാഷിയെ ബാധിച്ചിട്ടില്ല.
വീടിന്റെ പടികൾ ഈ പ്രായത്തിലും അനായാസം കയറാൻ ക്യു ചാഷിയ്ക്ക് കഴിയും. ഈ ജീവിതകാലയളവിനിടെ നിരവധി പ്രശ്‌നങ്ങളും പ്രതിസന്ധികളും ക്യു ചാഷി നേരിട്ടിട്ടുണ്ട്. മക്കളുടെയും കൊച്ചുമക്കളുടെയും മരണങ്ങൾ കണ്ടുകൊണ്ട് കൂടിയാണ് ക്യു ചാഷിയുടെ ജീവിതം.
Leave a Comment