ഇസ്രയേലിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുമെതിരെ വിമര്‍ശനവുമായിസിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദരാഷ്ട്രമാണ്. ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ലോക ഗുണ്ടയും. ഡോണാള്‍ഡ് ട്രംപ്നെതന്യാഹുവിന്റെ അമ്മാവനാണ്. ഇരുവരും യുദ്ധത്തെ ബിസിനസിനായാണ് കൊണ്ടുനടക്കുന്നതെന്ന് എം എ ബേബി കുറ്റപ്പെടുത്തി.
പലസ്തീൻ ജനങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്രയേലെന്ന് എം എ ബേബി കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര നിയമങ്ങളെല്ലാം ഇസ്രയേൽ ലംഘിച്ചു. പലസ്തീൻ പ്രദേശം ഇല്ലാതാക്കാനുള്ളഇസ്രായേൽ ശ്രമം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. യാതൊരു പ്രകോപനവും ഇല്ലാതെഇറാനെതിരെ അക്രമം അഴിച്ചുവിട്ടു. ഇസ്രായേൽ നടത്തുന്നത് ലോക ഭീകരവാദ പ്രവർത്തനമെന്നുംഅദ്ദേഹം പറഞ്ഞു.
Discussion about this post