നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് സോഷ്യൽമീഡിയ. സന്തോഷകരമായ നിമിഷങ്ങളും നേട്ടങ്ങളും മുതൽ പോരാട്ടങ്ങളും ദുർബലതകളും വരെയുള്ള വ്യക്തികൾ അവരുടെ ജീവിതത്തിന്റെ ഭാഗങ്ങൾ ക്യൂറേറ്റ് ചെയ്യുകയും പങ്കിടുകയും ചെയ്യുന്ന ഒരു വെർച്വൽ ഘട്ടമായി സോഷ്യൽ മീഡിയ പ്രവർത്തിക്കുന്നു.
ഇപ്പോഴിതാ ഒരു പച്ചനിറത്തിലുള്ള പാമ്പാണ് സോഷ്യൽമീഡിയയിലെ താരം.മൂർഖന്റെ സവിശേഷതകളോട് കൂടിയ പാമ്പ് പക്ഷേ പച്ചനിറത്തിലാണ് കാണപ്പെടുന്നത്. കേരളത്തിലെ പാമ്പുകൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിന് താഴെ വരുന്ന കമന്റുകളാണ് രസകരം. ഇത് എന്താ മുസ്ലിം ലീഗ് പെയിന്റ് അടിച്ചോ,കോബ്ര സർ ലീഗിന്റെ മെമ്പർ ഷിപ്പ് എടുത്തു പച്ചയും പുതച്ചു ആണെല്ലോ വരവ്,ലീഗിന്റെ പാർട്ടി സമ്മേളനം കഴിഞ്ഞു വരുവാണെന്ന് തോന്നുന്നു.ലീഗാരൻ ആണെങ്കിലും നല്ല കിടിലൻ കളർ. എന്നൊക്കെയാണ് കമൻ്റുകൾ.
മൂർഖൻ , വെമ്പാല , പുല്ലാനി , സർപ്പം, പത്തിക്കാരൻ, നല്ലോൻ പാമ്പ്,നാഗം എന്നീ പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നു. ആകർഷകമായ രീതിയിൽ പത്തി ഉയർത്തി നിൽക്കുന്നവ ആയതിനാൽ തന്നെ ഇവയെ മറ്റ് പാമ്പുകളിൽ നിന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. ഭൂരിഭാഗം ഇന്ത്യൻ മൂർഖനിലും പത്തിയിലെ കണ്ണട (ഋ) അടയാളം വ്യക്താമായി കാണാം എന്നാൽ ചിലതിൽ അവ്യക്തവും അപൂർണ്ണവും ആകാം.
Leave a Comment