കാൻസർ രോഗികൾക്ക് ചികിത്സാർത്ഥമുള്ള യാത്ര സൗജന്യമാക്കി കെഎസ്ആർടിസി. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെഎസ്ആർടിസി ബസുകളിലും റേഡിയേഷനും കീമോയ്ക്കുമായി പോകുന്ന ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
രോഗികൾ അവരുടെ സ്ഥലത്തുനിന്ന് ആശുപത്രികളിലേക്ക് കീമോയ്ക്കും റേഡിയേഷനും പോകുമ്പോഴുള്ള യാത്രയാണ് സൗജ്യന്യമാക്കിയത്. സ്വകാര്യ ആശുപത്രികളിലേക്കു ചികിത്സയ്ക്കു പോകുന്നവർക്കുൾപ്പെടെ ഇതു ബാധകമായിരിക്കുമെന്നു മന്ത്രി വ്യക്തമാക്കി.











