Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Science

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

by Brave India Desk
Aug 3, 2026, 08:01 pm IST
in Science
Share on Facebook
Tweet
WhatsApp
Telegram

നമുക്ക് വിശക്കുമ്പോൾ ഭക്ഷണം കഴിക്കാനും വയറുനിറയുമ്പോൾ അത് നിർത്താനും തലച്ചോറും ദഹനവ്യവസ്ഥയും കൃത്യമായി സിഗ്നലുകൾ നൽകാറുണ്ട്. എന്നാൽ തലച്ചോറോ വയറോ ഒന്നുമില്ലാത്ത ചെടികൾക്കും തങ്ങളുടെ ‘വയറുനിറഞ്ഞു’ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ കണ്ടെത്തൽ. മണ്ണിൽ നിന്ന് തങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുത്തു കഴിഞ്ഞാൽ, ഇനി മതി എന്ന് സസ്യങ്ങൾ സ്വയം തീരുമാനിക്കുന്ന ആ അത്ഭുത പ്രതിഭാസത്തിന്റെ രഹസ്യം ചുരുളഴിച്ചിരിക്കുകയാണ് അമേരിക്കയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ (NYU) ഗവേഷകർ. കാർഷിക മേഖലയിലും പരിസ്ഥിതി സംരക്ഷണത്തിലും വലിയ വിപ്ലവങ്ങൾക്ക് വഴിതുറക്കാവുന്ന ഈ കണ്ടെത്തൽ അന്താരാഷ്‌ട്ര ശാസ്ത്ര മാഗസിനായ ‘ദി പ്ലാന്റ് സെൽ’ (The Plant Cell) ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചെടികളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ പോഷകങ്ങളിലൊന്നാണ് നൈട്രജൻ. മണ്ണിൽ നിന്ന് ആവശ്യത്തിന് നൈട്രജൻ ആഗിരണം ചെയ്ത് കഴിഞ്ഞാൽ ചെടികൾക്ക് ‘വയറുനിറഞ്ഞു’ (Nitrogen Satiety) എന്ന സന്ദേശം നൽകുന്നത് അവയിലടങ്ങിയിരിക്കുന്ന ‘HHO5’ എന്ന സവിശേഷ പ്രോട്ടീൻ ആണെന്ന് ഗവേഷകർ കണ്ടെത്തി. ചെടികൾ മണ്ണിൽ നിന്നുള്ള ഇൻഓർഗാനിക് നൈട്രജനെ തങ്ങളുടെ വളർച്ചയ്ക്കായി ഓർഗാനിക് സംയുക്തങ്ങളാക്കി മാറ്റിക്കഴിഞ്ഞാൽ, ഈ HHO5 പ്രോട്ടീൻ ഉണർന്നുപ്രവർത്തിക്കുകയും മണ്ണിൽ നിന്ന് കൂടുതൽ നൈട്രജൻ വലിച്ചെടുക്കുന്നത് നിർത്താൻ ചെടിയോട് ആവശ്യപ്പെടുകയും ചെയ്യും. ലളിതമായി പറഞ്ഞാൽ ‘ഇനി നൈട്രജൻ വേണ്ട, എന്റെ വയറുനിറഞ്ഞു’ എന്ന് ചെടിക്ക് പറഞ്ഞു കൊടുക്കുന്ന സ്വിച്ച് ആണ് ഈ പ്രോട്ടീൻ.

Stories you may like

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

ഈ കണ്ടെത്തൽ ശരിയാണോ എന്ന് പരീക്ഷിക്കാൻ ശാസ്ത്രജ്ഞർ വിചിത്രമായൊരു പരീക്ഷണം നടത്തി. ജനിതക മാറ്റത്തിലൂടെ HHO5 പ്രോട്ടീൻ ഇല്ലാത്ത ചില സസ്യങ്ങളെ അവർ വികസിപ്പിച്ചെടുത്തു. ഈ ചെടികൾക്ക് തങ്ങളുടെ ‘ഓഫ് സ്വിച്ച്’ നഷ്ടപ്പെട്ടതുപോലെയാണ് പെരുമാറിയത്. സാധാരണ ചെടികളേക്കാൾ മൂന്നിരട്ടി നൈട്രജൻ ആണ് ഇവ മണ്ണിൽ നിന്ന് അമിതമായി വലിച്ചെടുത്തത്. ഇതിലൂടെ HHO5 തന്നെയാണ് ചെടികളുടെ ആഹാരക്രമം നിയന്ത്രിക്കുന്നതെന്ന് പൂർണ്ണമായി തെളിയിക്കപ്പെട്ടു.

നിലവിൽ കർഷകർ വിളവ് കൂട്ടാനായി പാടങ്ങളിൽ വലിയ തോതിൽ രാസവളങ്ങൾ പ്രയോഗിക്കാറുണ്ട്. എന്നാൽ ചെടികൾക്ക് ആവശ്യമായതിന്റെ പകുതിയോളം (50%) മാത്രമേ അവ വലിച്ചെടുക്കുന്നുള്ളൂ. ബാക്കിവരുന്ന വളം നദികളിലേക്കും ജലാശയങ്ങളിലേക്കും ഒലിച്ചിറങ്ങി പായലുകൾ വളരാനും ജലമലിനീകരണത്തിനും കാരണമാകുന്നു. ഒപ്പം അന്തരീക്ഷത്തിലേക്ക് മാരകമായ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഭാവിയിൽ ഈ HHO5 പ്രോട്ടീന്റെ പ്രവർത്തനം ശാസ്ത്രീയമായി മാറ്റിയെഴുതിയാൽ, കുറഞ്ഞ അളവിൽ മാത്രം രാസവളം ആവശ്യമുള്ള പുതിയ ഇനം വിളകൾ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഗ്ലോറിയ കോറൂസി പറയുന്നു. ഇത് കർഷകരുടെ കൃഷിച്ചെലവ് വൻതോതിൽ കുറയ്ക്കുന്നതിനൊപ്പം ആഗോള മലിനീകരണത്തിന് വലിയൊരു പരിഹാരവുമാകും.

Tags: ScienceEnvironmental Sciencescience daily
Share
Tweet
Send
Share

Latest stories from this section

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

പെട്രോളും ഡീസലും ഇരട്ടക്കുട്ടികളോ? ഒന്ന് മാറി അടിച്ചാൽ എൻജിൻ പണിമുടക്കുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കാം ഈ രഹസ്യം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ എങ്ങോട്ട് ഒളിച്ചോടുന്നു? പലരും തിരിച്ചറിയാത്ത ആ ശാസ്ത്ര സത്യം ഇതാണ്!

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies